ബിജെപിക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താനും ഐക്യം രൂപപ്പെടുത്താനും കോൺഗ്രസിനാകുന്നില്ലെന്ന് CPM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് പറഞ്ഞു
ഇടതുപക്ഷ സ്വാധീനമുള്ള കേരളത്തിൽ മത്സരിക്കാനാണ് രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും തയ്യാറായിരിക്കുന്നത്. ബിജെപിക്ക് എതിരായ പോരാട്ടത്തിന് പകരം കേരളത്തിലാണ് കോൺഗ്രസിന്റെ ശ്രദ്ധ. കെ സി വേണുഗോപാലിന്റെ രാജ്യസഭാംഗത്വം സംബന്ധിച്ച് കേരളം ഇതിനകം ചർച്ച ചെയ്തതാണ്. ബിജെപിക്ക് അനുകൂലമായ നിലപാടിന്റെ ഭാഗമായാണ് ആലപ്പുഴയിലെ മത്സരമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.