യുഡിഎഫിനെയും എൽഡിഎഫിനെയും മാറി മാറി തുണച്ചിട്ടുള്ള ലോക്സഭാ മണ്ഡലമാണ് കൊല്ലം. ഐക്യജനാധിപത്യ മുന്നണിയിലെ സഖ്യകക്ഷികളായ കോൺഗ്രസിനും ആർഎസ്പിക്കും നിർണ്ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാക് കൊല്ല. 2009ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യുഡിഎഫ് ആണ് വിജയക്കൊടി പാറിച്ചത്. 2009 ൽ കോൺഗ്രസിൻ്റെ എൻ പീതാംബരക്കുറുപ്പ് ജയിച്ച മണ്ഡലം 2014ൽ മുന്നണി മാറിയെത്തിയ ആർഎസ്പിക്ക് കൈമാറുകയായിരുന്നു. തുടർന്ന് 2014ലും 2019 ലും എൻ.കെ.പ്രേമചന്ദ്രൻ മുന്നണിക്ക് വേണ്ടി വിജയം ആവർത്തിച്ചു. 1996, 1998 ലോക്സഭാ തെരഞ്ഞടുപ്പിൽ എൽഡിഎഫിന് വേണ്ടി മണ്ഡത്തിൽ വിജയിച്ച ചരിത്രവും പ്രേമചന്ദ്രനുണ്ട്.
ലോക്സഭയിലെ ഏറ്റവും മികച്ച പാർലമെൻ്റ് അംഗങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന പ്രേമചന്ദ്രൻ തന്നെ വിജയിക്കും എന്നാണ് മുന്നണി പ്രതീക്ഷ. 2014ൽ സിപിഎം പിബി അംഗമായ എംഎ ബേബിയെ 37649 വോട്ടിന് തോൽപ്പിച്ച എൻ.കെ.പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 2019 148856 കടന്നതാണ് മുന്നണിക്ക് ആശ്വാസം പകരുന്ന ഘടകം. പരാജയപ്പെടുത്തിയത് നിലവിലെ ധനമന്ത്രി കെ.എൻ. ബാലഗോപാലനെയും ബിജെപിക്ക് തുടർച്ചയായി വോട്ടു വർധനയുണ്ടാവുന്ന മണ്ഡലം കൂടിയാണ് കൊല്ലം. 2009 ലെ തിരഞ്ഞെടുപ്പിൽ 33078 വോട്ടും 2014 ൽ 58671 വോട്ടും 2019 ൽ 103339 വോട്ടുമാണ് ബിജെപി പിടിച്ചത്.
എന്നാൽ ഇക്കുറി ഒരു സിനിമാ താരത്തെ ഇറക്കി മണ്ഡലം പിടിക്കാം എന്ന കണക്കുകൂട്ടലിലാണ് സിപിഎമ്മും എൽഡിഎഫും. ഇന്ത്യയിയെ ഏറ്റവും മികച്ച പാർലമെൻ്റേറിയനെ വീഴ്ത്താൽ നിയോഗിച്ചിരിക്കുന്നത്ത് ചലച്ചിത്ര താരവും 2016 മുതൽ കൊല്ലം എംഎൽഎയുമായ എം.മുകേഷിനായ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ മുകേഷിന് അനുകൂലമല്ലെങ്കിലും മണ്ഡലത്തിലെ കുണ്ടറ ഒഴികെയുള്ള നിയമസഭാ സീറ്റുകളിലും ഇടത് സ്ഥാനാർത്ഥികളാണ് വിജയിച്ചതെന്ന ഘടകവും എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു. ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ.
എന്നാൽ 2014ൽ കേരളത്തിൽ നടന്ന ഒരു അട്ടിമറി കൊല്ലത്തും ആവർത്തിക്കുമെന്ന കണക്കുകൂട്ടലും പാർട്ടി നൽകുന്നു.യുഡിഎഫിൻ്റെ ഉറച്ച കോട്ടയായ ചാലക്കുടിയിൽ അന്ന് കോൺഗ്രസിലെ ഏറ്റവും കരുത്തനായ പി.സി.ചാക്കോയെ ഇന്നസെൻ്റ് അട്ടിമറിച്ചതാണ് ഇടതു കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പാർലമെൻ്റേറിയനായ ആളെയാണ് ഇന്നസെൻ്റ് മലർത്തിയടിച്ചത്.
ചാക്കോയെ വീഴ്ത്തിയയാൾ എന്നായിരുന്നു തൻ്റെ പാർലമെൻ്റിലെ ഐഡൻ്റിയെന്നും പലരും അത് ചൂണ്ടിക്കാട്ടി തന്നെ പരിചയപ്പെടാൻ എത്തിയതെന്നും ഇന്നസെൻ്റ് പല തവണ ആവർത്തിച്ചിട്ടുമുണ്ട്. ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഷാര്‍പ്പ് ഷൂട്ടർ ചാക്കോയെ വീഴ്ത്തിയ ചരിത്രം പ്രേമചന്ദ്രനെ മലർത്തിയടിച്ച് മുകേഷ് ആവർത്തിക്കുമോ. 2014ലെ ചാലക്കുടിയിലെ ചരിത്രം 2024ൽ കൊല്ലത്ത് ആവർത്തിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ