ന്യൂഡൽഹി: വിദ്യാർഥികളുടെ ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളിൽ അമ്മയുടെ പേരും ഉൾപ്പെടുത്തണമെന്നു ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ഇതു നിർബന്ധമാണെന്നും ഹൈക്കോടതി ജഡ്ജി സി.ഹരി ശങ്കർ വ്യക്തമാക്കി. തന്റെ ബിരുദ സർട്ടിഫിക്കറ്റിൽ അമ്മയുടെ പേരില്ലെന്നും പിതാവിന്റെ പേരു മാത്രമേ ഉള്ളൂവെന്നും കാട്ടി നിയമ ബിരുദധാരിയായ റിതിക പ്രസാദ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. അമ്മയുടെ പേര് ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകാൻ ഡൽഹിയിലെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി (ജിജിഎസ്ഐപിയു) അധികൃതരോടും നിർദേശിച്ചു.
കുട്ടികൾക്കു മാതാവും പിതാവും തുല്യരാണെന്നു കോടതി വിലയിരുത്തി. ഡൽഹി അമിറ്റി ലോ സ്കൂളിൽ നിന്നാണു പഞ്ചവത്സര ബിഎ എൽഎൽബി കോഴ്സ് റിതിക പൂർത്തിയാക്കിയത്. അന്ന് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്നു കോളജ്. വിദ്യാർഥികളുടെ എല്ലാ രേഖകളിലും അമ്മയുടെ പേരും ഉൾപ്പെടുത്തണമെന്ന് 2014 ലെ യുജിസി നിർദേശമുണ്ട്.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്‍
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ