മുംബൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ പ്രവേശിക്കും. ആറു ദിവസത്തെ സംസ്ഥാന പര്യടനത്തിനു ശേഷം 17ന് മുംബൈയിലെ ശിവാജി പാർക്കിലെ മെഗാ റാലിയോടെ യാത്രയ്ക്ക് സമാപനമാകും.
ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുടെയും നേതാക്കളെ എത്തിച്ച് റാലിയിൽ ശക്തി തെളിയിക്കാനാണ് കോൺഗ്രസ് ഒരുക്കങ്ങൾ നടത്തുന്നത്. ആദിവാസികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, തുണിമിൽ മേഖലയിലുള്ളവർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.സംസ്ഥാനത്തെ 6 ജില്ലകളിലൂടെ 479 കിലോമീറ്ററാണ് സഞ്ചരിക്കുക.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ