ആവശ്യമായ ചേരുവകൾ
കല്ലുമ്മക്കായ-1 കിലോ
പച്ചരി-ഒരു കപ്പ്
പുഴുങ്ങലരി/മട്ട അരി-1 ടീസ്പൂൺ
ഉള്ളി -2 എണ്ണം
ചെറിയ ഉള്ളി -3,4 എണ്ണം
പേരും ജീരകം-1 ടേബിൾ സ്പൂൺ
നാളികേരം -ഒരെണ്ണത്തിന്റെ പകുതി
ചെറിയ ജീരകം -1 ടീസ്പൂൺ
അരിപ്പൊടി-3 മുതൽ 4 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കാശ്മീരി ചിലി പൌഡർ-4 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി-1/2 ടീസ്പൂൺ
ഗരം മസാല -1 ടേബിൾ സ്പൂൺ
കറി വേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി 5, 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെച്ചും ഗ്രൈൻഡറിൽ കുതിർത്തി വെച്ചും വെള്ളം കളഞ്ഞ അരിയും കൂടെ ഉള്ളിയും ജീരകവും നാളികേരവും എല്ലാം ഇട്ടു കുറച്ചു കുറച്ചായി അരച്ചെടുക്കുക.
ശേഷം ബൗളിലേക്ക് മാറ്റി കൈ കൊണ്ട് നന്നായി യോജിപ്പിച്ചെടുത്തു കുറച്ചു കുറച്ചായി അരിപൊടി ചേർത്ത് ടൈറ്റ് ആക്കി എടുക്കണം. ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക. നന്നായി കുഴച്ചെടുത്തു സോഫ്റ്റ് ആക്കി എടുക്കുക.
കഴുകി വൃത്തിയാക്കിയ ഓരോ കല്ലുമ്മക്കായയുടെ ഉള്ളിലും ഈ അരിയുടെ കൂട്ട് ഇട്ട് ഫിൽ ചെയ്തു കൊടുക്കുക.
ശേഷം 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം തോട് കളഞ്ഞു അതിലേക്ക് മസാല ചേർത്ത് പിടിപ്പിക്കണം.
അതിനായി വലിയ ബൗളിലേക്ക് കാശ്മീരി ചില്ലി പൗഡറും മഞ്ഞൾ പൊടിയും ഉപ്പും ഗരം മസാലയും കറി വേപ്പിലയും കുറച്ചു വെള്ളവും ഒഴിച്ച് മസാല ഉണ്ടാക്കി അതിലേക്ക് ഓരോ കല്ലുമ്മക്കായയും മുക്കി നല്ല ചൂടുള്ള വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ കല്ലുമ്മക്കായ നിറച്ചു പൊരിച്ചത് റെഡി.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ