ആവശ്യമായ ചേരുവകൾ
1. ഓയിൽ – 1 ടേബ്ൾ സ്പൂൺ
2. സവാള -1 (ചെറുതായി അരിഞ്ഞത്)
3. വെളുത്തുള്ളി ചതച്ചത് – 1 കുടം
4. കാപ്സിക്കം-1 (ചെറുതായി അരിഞ്ഞത്)
5. തക്കാളി -3 കപ്പ് (പേസ്റ്റാക്കിയത്)
6. ചെറിയജീരകം പൊടിച്ചത് -1 ടീസ്പൂൺ
7. പഞ്ചസാര -1 ടീസ്പൂൺ
8. മിക്സഡ് ഹെർബ്സ്- 1/2 ടീസ്പൂൺ
9. ഉപ്പ്, കുരുമുളകുപൊടി -ആവശ്യത്തിന്
10. മുട്ട – 5-6 എണ്ണം
11. മുളകുപൊടി -2 ടേബ്ൾസ്പൂൺ
12. ഫ്രഷ് പാഴ്സലി -1/2 ടീസ്പൂൺ
ചെറുതായി അരിഞ്ഞത് ഗാർണിഷിന് (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
ആദ്യം തക്കാളി പേസ്റ്റ് തയാറാക്കാൻ ചൂടുവെള്ളത്തിൽ അൽപനേരം അടച്ചുവെക്കുക. ശേഷം തൊലി കളഞ്ഞ തക്കാളി അരച്ച് പേസ്റ്റാക്കുക. വലിയ പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് 2-4 വരെയുള്ള ചേരുവകൾ ഇട്ടു വഴറ്റുക.
ഇതിലേക്ക് തയാറാക്കിവെച്ച തക്കാളി പേസ്റ്റ് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുളകുപൊടി, മിക്സഡ് ഹെർബ്സ്, ഉപ്പ്, ജീരകപ്പൊടി, പഞ്ചസാര എന്നിവ ചേർക്കുക.
ഇതിനെ 10-12 മിനിറ്റ് ചെറിയ തീയിൽ വെക്കുക. ഇനി മുട്ടകൾ ഓരോന്നായി പൊട്ടിച്ചു ഒഴിക്കുക. ഉപ്പ്, എണ്ണ ആവശ്യമെങ്കിൽ ചേർക്കുക. പാൻ മൂടിവെച്ചു വേവിക്കുക. ശേഷം പാഴ്സലി, ചതച്ച കുരുമുളക് മുകളിൽ വിതറി ഗാർണിഷ് ചെയ്തെടുക്കാം. സ്വാദിഷ്ഠവും വ്യത്യസ്തവുമായ ഒരു വിഭവം റെഡി.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ