ഭീമൻ മുതല വാഴത്തോട്ടത്തിൽ :ഭവാനിസാഗർ തടാകത്തിൽ നിന്ന് വന്നതാണെന്ന് സംശയം:സ്ഥലത്തെത്തി വനംവകുപ്പ്

കോയമ്പത്തൂർ:കാന്തയൂരിലെ വാഴത്തോട്ടത്തിൽ ഭീമൻ മുതലയെ കണ്ട് പരിഭ്രമിച്ച് നാട്ടുകാർ.രാവിലെ തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആദ്യം മുതലയെ കാണുന്നത്.ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മുതല അടുത്തുള്ള ഭവാനിസാഗർ തടാകത്തിൽ നിന്ന് പുറത്തുവന്നതാണെന്നാണ് നിഗമനം. വേനലിൽ തടാകത്തിലെ വെള്ളം കുറഞ്ഞതിനാൽ പുറത്തു വന്നതാകാമെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. 

Read more ….