Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food

നോമ്പെടുക്കുന്നവർ ഇത്തരം ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കണം: നോമ്പുകാലത്ത് എന്തൊക്കെ കഴിക്കാം?

Web Desk by Web Desk
Mar 12, 2024, 12:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റമദാൻ വ്രതം തുടങ്ങിക്കഴിഞ്ഞു. ജോലിത്തിരക്കിനിടയിലും ഉപവാസം അനുഷ്ഠിക്കുക എന്നത് മിക്കവർക്കും ശീലമായിക്കഴിഞ്ഞിട്ടുണ്ടാകും. വേനലിലെ ചൂടുള്ള പകലുകൾ ചിലരെയെങ്കിലും ക്ഷീണിപ്പിച്ചിട്ടുണ്ടാകും. ജീവിതശൈലി രോഗങ്ങളും ഗുരുതര രോഗങ്ങളുള്ളവരും നോമ്പെടുക്കുന്നവരിലുമുണ്ടാകും. അതിനാൽതന്നെ ആരോഗ്യകരമായ ഉപവാസമാണ് വേണ്ടത്. അതിനായി ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കാം.

നോമ്പുതുറവരെ ക്ഷീണം ഒഴിവാക്കാൻ അത്താഴം അനിവാര്യമാണ്. നോമ്പുതുറവരെ കൂടുതൽ സമയം പോഷകവും ഊർജവും പ്രദാനം ചെയ്യാൻ അത്താഴത്തിനാകും. മാത്രമല്ല വിശപ്പിനെത്തുടർന്ന് നോമ്പുതുറ സമയത്തെ അധികഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും നോമ്പാരംഭത്തിന് മുമ്പുള്ള ഭക്ഷണത്തിനാകും. നോമ്പ് തുറ സമയത്തെ അമിതഭക്ഷണം ശരീര ഭാരം വർധിപ്പിക്കാനിടയാക്കും.

അമിത ഭക്ഷണം 

നോമ്പുതുറയിൽ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് ഒരുക്കേണ്ടത്. കൂടാതെ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ദഹന തടസ്സത്തിനും ശരീരഭാരത്തിനും കാരണമാകാം. നിങ്ങളുടെ ഓരോ ഭക്ഷണവും സമയമെടുത്ത് കഴിക്കുകയും വേണം.

ഉപ്പും മധുരവും

അനാരോഗ്യകരമായ ശരീരഭാരം കൂടാതെ, കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ പൊതുവിൽ ശരീരത്തിെൻറ പ്രവർത്തനങ്ങളിലെ മന്ദതയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു. ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് അത്താഴ സമയത്ത്. ഇത് ദാഹം വർധിപ്പിക്കാനിടയാകും. പകരം, എല്ലാ ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങളും നാരടങ്ങിയ ഭക്ഷണങ്ങളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും വേണം.

വെള്ളം 

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

നോമ്പുതുറക്കും പ്രഭാത ഭക്ഷണത്തിനുമിടയിൽ കഴിയുന്നത്ര വെള്ളം കുടിക്കുക, നോമ്പുകാലത്ത് ഡിഹൈഡ്രേഷൻ (നിർജ്ജലീകരണം) ഉണ്ടാകാൻ സാധ്യത വളരെയേറെയാണ്. അതിനാൽ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് ദ്രവ പദാർത്ഥങ്ങൾ കുടിക്കാൻ ശ്രമിക്കുക. ജ്യൂസ്, പാൽ, സൂപ്പ് എന്നിവ ഇതിൽ ഉൾപ്പെടുത്താം. കാപ്പി, ചായ തുടങ്ങിയ കഫീൻ പാനീയങ്ങൾ പരമാവധി ഒഴിവാക്കണം. കാരണം ഇവ ശരീരത്തിലെ ധാതു-ലവണ നഷ്ടത്തിനിടയാക്കും.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ഉപവാസസമയത്ത് അവശ്യവസ്തുക്കളായതിനാൽ ഇവ മലബന്ധം തടയാൻ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോകെമിക്കലുകളും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ ആഹാരം കഴിക്കുമ്പോളൊക്കെ പച്ചക്കറിയും പയവർഗങ്ങളും ഉൾപ്പെടുത്തേണ്ടതുമുണ്ട്. നോമ്പ് തുറക്ക് ആരംഭത്തിൽ കഴിക്കുന്ന ഈന്തപ്പഴം മികച്ച ഊർജ്ജദായക ഫലമാണ്. മാത്രമല്ല അവയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പേശികളും നാഡികളും നന്നായി പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു. ഈന്തപ്പഴത്തിൽ പഞ്ചസാരയുടെ അംശം കൂടുതലായതുകൊണ്ടുതന്നെ അമിതോപയോഗം നല്ലതുമല്ല.

അരിയോ അതുപോലുള്ള ഭക്ഷണ പദാർത്ഥങ്ങളോ

ധാരാളം ഫൈബർ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളായ തവിട്ട് അരി (ബ്രൗൺ റൈസ്), ഉണക്കല്ലരി, അവകൊണ്ടുണ്ടാക്കിയ ബ്രഡ് എന്നിവ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ ഉർജ്ജം കൂടുതൽ സമയം ശരീരത്തിന് നൽകാൻ സഹായകമാണ്.

മാംസവും ഇതര ഭക്ഷണങ്ങളും

ചിക്കൻ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ശരീര കോശങ്ങളുടെ പോഷണത്തിനും പുനർനിർമാണത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു. ഉയർന്ന കാൽസ്യം അടങ്ങിയ പാലുൽപന്നങ്ങൾ കഴിക്കുന്നത് അസ്ഥികളുടെ ബലം നിലനിർത്താനും സഹായിക്കും.

പ്രമേഹവും ഉപവാസവും

മരുന്നുപയോഗിക്കുന്നവർ ഉപവസിക്കുന്നത് സുരക്ഷിതമാണോയെന്നും പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ തടയാൻ എന്ത് മുൻകരുതലുകൾ എടുക്കണമെന്നും സംബന്ധിച്ച് വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഭക്ഷണത്തിൽ കൂടുതൽ നാരടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതും എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ശരീരത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനു സഹായകമാകും.

പ്രമേഹമുള്ളവർ ആരോഗ്യം നിലനിർത്താൻ പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയോടുകൂടിയ കാർബോഹൈഡ്രേറ്റുകളായ തവിട്ട് അരി, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ശുദ്ധീകരിച്ച ഭക്ഷണപദാർഥങ്ങളേക്കാൾ മികച്ച ഓപ്ഷനുകളാണ്.

  • Read More….
  • രോഗപ്രതിരോധ ശേഷി കൂട്ടാൻ: കഴിക്കാം വിറ്റാമിൻ എ
  • പഞ്ഞി പോലെ നരച്ച മുടിയെ എള്ള് പോലെ കറുപ്പിക്കും: ഈ ഒരൊറ്റ എണ്ണ വീട്ടിൽ ഉണ്ടാക്കി നോക്കു; മാറ്റം തിരിച്ചറിയാം
  • Chicken Kabsa | ചിക്കന്‍ കബ്സ തയ്യാറാക്കിയാലയോ?
  • Cheese samosa | ചീസ് സമൂസ

മധുരപലഹാരങ്ങൾ ഇഫ്താറിലെ ജനപ്രിയ വിഭവങ്ങളാകാം, പക്ഷേ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കി വേണം ഇവ കഴിക്കാൻ. അതിനാൽ ഇവ കുറഞ്ഞ അളവിൽ ഭക്ഷിക്കുന്നതാണ് നല്ലത്. പ്രോട്ടീൻ നല്ല ഊർജ്ജ സ്രോതസ്സാണ്, കാരണം കാർബോഹൈഡ്രേറ്റിനേക്കാൾ ഇവ സാവധാനത്തിൽ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. വൃക്ക തകരാറിലായതിന്റെ ലക്ഷണങ്ങളുള്ള ആളുകൾ ഇവ കഴിക്കുംമുമ്പ് വൈദ്യോപദേശം തേടണം.

 

Latest News

എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി | CJP Ends Protest As Centre Agrees To Demands After Dharmendra Pradhan Resigns

മരിച്ച കുട്ടികളുടെ ചിത്രമുയർത്തി അഭിജിത് ദീപ്കെ, മറ്റ് ​ആവശ്യങ്ങളും അം​ഗീകരിക്കണമെന്ന് സിജെപി

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്

EXALOGIC-CMRL സാമ്പത്തിക ഇടപാട്: കേസ് തന്നിലേക്കെത്തിക്കാന്‍ കഴിയുമോ എന്ന് ശ്രമിക്കുന്നു; മുസ്ലിമിതര അംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ടെന്ന് പറയുന്നവര്‍ വര്‍ഗീയവാദികളാണോ; പിണറായി വിജയന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies