ആവശ്യമായ ചേരുവകൾ
സ്വിറ്റ്സ് സമൂസ ഷീറ്റ്
ചീസ് ട്രയാങ്ക്ൾസ്: മൂന്നെണ്ണം
മൈദ: രണ്ട് ടേബ്ൾ സ്പൂൺ
ഓയിൽ: ഒരു ടേബ്ൾ സ്പൂൺ
ഷുഗർ സിറപിന് ആവശ്യമായ ചേരുവകൾ
പഞ്ചസാര: അര കപ്പ്
വെള്ളം: കാൽ കപ്പ്
ഏലക്കായ പൊടി: ഒരു നുള്ള്
തയാറാക്കുന്ന വിധം
സമൂസ ഷീറ്റിൽ ചീസ് നിറക്കണം. ഒരു ചീസ് ട്രയാങ്ക്ൾ മൂന്ന് സമൂസക്ക് എന്ന അളവിൽ ചീസ് എടുത്ത് ഫിൽ ചെയ്ത് മൈദ കൊണ്ട് ഒട്ടിക്കുക. ഒരു പാനിൽ ഒരു ടേബ്ൾ സ്പൂൺ ഓയിൽ ഒഴിച്ച് സമൂസ പാൻ ഫ്രൈ ചെയ്ത് അടക്കണം.
ഷുഗർ സിറപ്പ് ഉണ്ടാക്കാൻ ഒരു പാനിൽ വെള്ളവും പഞ്ചസാരയും നല്ലവണ്ണം തിളപ്പിക്കുക. തിക്ക് ആകുന്നത് വരെ തിളപ്പിച്ച ശേഷം ഏലക്കായ പൊടിയിട്ട് വാങ്ങി വെക്കുക. നേരത്തെ ഉണ്ടാക്കിയ സമൂസയുടെ മേലെ ഷുഗർ സിറപ്പ് ഒഴിച്ച് നട്സ് ഇട്ട് അലങ്കരിച്ച് വിളമ്പാം.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ