ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം രാധാകൃഷ്ണൻ കാക്കശ്ശേരിയ്ക്ക്

 

2024 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയ്ക്ക്. മലയാള ഭാഷയ്ക്കും ഭക്തി സാഹിത്യത്തിനും ആത്മീയ പരിപോഷണത്തിനും നൽകിയ സമഗ്ര  സംഭാവനയ്ക്കാണ് പുരസ്കാരം. അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീ ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഓർമ്മപ്പൊരുളും ( ഫലകവും) അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം. 

പൂന്താനത്തിൻ്റെ ജൻമദിനമായ കുംഭമാസത്തിലെ ‘അശ്വതി നാളിൽ ( 2024 മാർച്ച് 13, ബുധനാഴ്ച ) വൈകിട്ട് 5ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച്  പുരസ്കാരം സമ്മാനിക്കും.. ഡോ. വി.കെ.വിജയൻ, കെ.വി.രാമകൃഷ്ണൻ,, ഡോ.ആർ.ശ്രീലതാ വർമ്മ , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജ്ഞാനപ്പാന പുരസ്കാരത്തിന് രാധാകൃഷ്ണൻ കാക്കശ്ശേ രിയുടെ പേര് ശുപാർശ ചെയ്തത്. ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗം ശുപാർശ  ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. 

യോഗത്തിൽദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറസുരേന്ദ്രൻ എക്സ് എം.പി, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻഎന്നിവർ യോഗത്തിൽ  സന്നിഹിതരായി.

പൂന്താനത്തിൻ്റെ പൂന്തേനായി വിശേഷിപ്പിക്കപ്പെടുന്ന ഭക്തി കാവ്യമായ ‘ജ്ഞാനപ്പാനയുടെ പേരിൽ 2004 മുതൽ ഗുരുവായുർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകി വരുന്നു.

Read more ….