തലനീര് ഇറങ്ങിയാൽ എന്ത് ചെയ്യാം?

തലനീര്  

നീരിറക്കം, തലനീരിറങ്ങുക എന്ന അവസ്ഥയെക്കുറിച്ച് പലപ്പോഴും പലരും പരാതിപ്പെടുന്നതു കാണാം. ശരീരത്തിന് അസ്വസ്ഥതയും ശരീര ഭാഗങ്ങളില്‍ വേദനയുമുണ്ടാക്കുന്ന പ്രത്യേക അവസ്ഥയാണിത്. ആയുര്‍വേദ പ്രകാരം കഫദോഷമാണ് നീര്‍ക്കെട്ടിന് കാരണമാകുന്നത്. നീര്‍ക്കെട്ട് ഏതു ഭാഗത്താണോ ഉണ്ടാകുന്നത്, ആ ഭാഗത്ത് രോഗമുണ്ടാകുന്നു. കാരണം നീര്‍ക്കെട്ടുണ്ടാകുമ്പോള്‍ ആ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്. ശിരസില്‍ നിന്നും താഴേയ്ക്കാണ് നീര്‍സഞ്ചാരമുണ്ടാകുന്നത്. ശരീരത്തിന്റെ പല ഭാഗത്തുമുണ്ടാകുന്ന നീര്‍ക്കെട്ടുകള്‍ പല തരം പ്രശ്‌നങ്ങളാണ് വരുത്തുന്നത്. 

​ശിരസിലാണ്‌ നീര്‍ക്കെട്ടെങ്കില്‍ 

ശിരസിലാണ്‌ നീര്‍ക്കെട്ടെങ്കില്‍ തലവേദന, തലചുറ്റല്‍, കണ്ണിന് രോഗം, അട്രോഫി, ബ്രെയിന്‍ ട്യൂമര്‍, ഡിമെന്‍ഷ്യ തുടങ്ങിയ പല രോഗങ്ങളുമുണ്ടാകാം. ഇത് ബ്രെയിനിലാണെങ്കില്‍ മോട്ടോര്‍ ന്യൂറോണ്‍ഡിസീസ്, കോര്‍ട്ടിക്കല്‍ അട്രോഫി, ഡിമെന്‍ഷ്യ, ട്യമര്‍ തുടങ്ങിയ അവസ്ഥകളുണ്ടാകാം. ഇത് തൊണ്ടയിലെങ്കില്‍ തൈറോയ്ഡ്, ഫാരിന്‍ജൈറ്റിസ്, ലാരിന്‍ജൈറ്റിസ്, ടോണ്‍സിലൈറ്റിസ്, കൂര്‍ക്കംവലി, ശ്വാസ തടസം തുടങ്ങിയ അവസ്ഥകളുണ്ടാകാം.

​രക്തത്തിലാണ് നീര്‍ക്കെട്ടെങ്കില്‍ 

രക്തത്തിലാണ് നീര്‍ക്കെട്ടെങ്കില്‍ ചുട്ടുപുകച്ചില്‍, ചര്‍മരോഗം, ഉറക്കക്കുറവ്, മാനസിക സുഖക്കുറവ്, കരുവാളിപ്പ് തുടങ്ങിയ അസ്വസ്ഥതകളുണ്ടാകാം. ശ്വാസകോശത്തിലെങ്കില്‍ നടക്കുമ്പോള്‍ കിതപ്പ്, ഹൃദയ പ്രശ്‌നങ്ങള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയുണ്ടാകാം. ഇത് കരളിലെങ്കില്‍ ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ്, പ്രമേഹം എന്നിവയാകും ഫലം. ആമാശയത്തിലെങ്കില്‍ ഗ്യാസ്, വയര്‍ വീര്‍ക്കുക, വിശപ്പ് കുറവ്, അള്‍സര്‍ തുടങ്ങിയ അവസ്ഥകളുണ്ടാകും. ഇത് സന്ധികളില്‍ എത്തുമ്പോള്‍ സന്ധിവേദന, വാതം തുടങ്ങിയ പല അവസ്ഥകളുണ്ടാകും 

​നീരിറക്കം ഒഴിവാക്കാന്‍

നീരിറക്കം ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. ഉദാഹരണത്തിന് നല്ല ചൂടില്‍ നിന്നും വന്ന് ഉടന്‍ കുളിയ്ക്കാതിരിയ്ക്കുക, കുളിച്ചിട്ട് വെയില്‍ പോകുന്നത്, ജോലി ചെയ്ത ശേഷം ഉടന്‍ ശരീരത്തില്‍ തണുത്ത വെള്ളം ഒഴിയ്ക്കുക തുടങ്ങിയവയെല്ലാം. ഇതെല്ലാം മസിലിന് സ്‌ട്രെസുണ്ടാക്കുന്നു ഇത് വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുന്നു. ഇത്തരക്കാര്‍ മധുരവും എരിവും പ്രിസര്‍വേറ്റീവുകളും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, ചുവന്ന ഇറച്ചി ഉറവാക്കാം. യോഗ, സ്വിമ്മിംഗ്, വാക്കിംഗ് തുടങ്ങിയവ, ഡീപ് ബ്രീത്തിംഗ് എന്നിവയെല്ലാം ഇതിന് പരിഹാരമായി ഉപയോഗിയ്ക്കാം. ശ്വാസം മാക്‌സിമം ഉള്ളിലേയ്‌ക്കെടുക്കുക, പിന്നീട് പതുക്കെ പുറന്തള്ളുക. 

വ്യായാമം

നീരിറക്കിത്തിന് കാരണങ്ങള്‍ പലതാണ്. അന്തരീക്ഷം പ്രധാനപ്പെട്ട കാരണമാണ്. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ഈ അവസ്ഥയുണ്ടാക്കുന്നു. വ്യായാമം ചെയ്യുന്നത് നീരിറക്കം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. വ്യായാമത്തിലൂടെ വിയര്‍പ്പ് പുറന്തളളുന്നത് ഗുണം നല്‍കും. പകലുറക്കം ഒഴിവാക്കുക, ചൂടുവെള്ളം കുടിയ്ക്കുക, ആരോഗ്യകരമായ ആഹാരം, മസാലകള്‍ കുറയ്ക്കുക എന്നിവയെല്ലാം തന്നെ ശരീരത്തിന് പ്രതിരോധം നല്‍കി നീരിറക്കം തടയാന്‍ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു.