കോഴിക്കോട്: വടകരയിൽ അത്യുഗ്രമായ മത്സരമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്ന് കെകെ രമ എംഎൽഎ. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിക്കാൻ പോകുന്നതെന്ന് കെകെ രമ പ്രതികരിച്ചു.
അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്നലത്തെ ഷാഫിയുടെ എൻട്രിയോട് കൂടെ തന്നെ ഷാഫിയെ വടകര നെഞ്ചേറ്റിയിരിക്കുകയാണെന്നും കെകെ രമ പറഞ്ഞു. ആർഎംപി പിന്തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഷാഫി. കഴിഞ്ഞ തവണയും യുഡിഎഫിനൊപ്പമായിരുന്നു. ഇത്തവണയും ഇവർക്കൊപ്പമുണ്ടാവും.
കൊലപാതക രാഷ്ട്രീയത്തിനെതിരായി നിലനിൽക്കും. അഭിപ്രായം പറയുന്നവരെ കൊന്ന് തള്ളുന്നവരെ ചിലർ ന്യായീകരിച്ച് കൊണ്ടിരിക്കുകയാണ്. അവരെ സംരക്ഷിക്കുകയാണ്. അതൊന്നും ഇതുവരെ മാറുന്നില്ല. അത് മാറുന്നത് വരെ ഈയൊരു പോരാട്ടം ശക്തമായി മുന്നോട്ട് പോവണമെന്നാണ് ആഗ്രഹിക്കുന്നത്.
Read More:
ഇടത് പ്രചാരണം മുന്നിലാണെന്നത് ഒരു പ്രതിസന്ധിയുമല്ല. ഒരു മാസം കൊണ്ട് ടീച്ചർ പോയ ദൂരം രണ്ടുമണിക്കൂർ കൊണ്ട് ഷാഫി മറികടന്നിരിക്കുകയാണ്. അതൊന്നും ഇവിടെയൊരു വിഷയമല്ലെന്നും കെകെ രമ കൂട്ടിച്ചേർത്തു.