ആവശ്യമായ ചേരുവകൾ
ഫില്ലിങ്ങിന് ചിക്കൻ എല്ലു മാറ്റിയത് -ഒരു കപ്പ്
കുരുമുളക് പൊടി -ഒരു സ്പൂൺ
വെളുത്തുള്ളി -ഒന്നര ടീസ്പൂൺ
ഇഞ്ചി -ഒന്നര ടീസ്പൂൺ
കാബേജ്, കാരറ്റ്, കാപ്സികം, സ്പ്രിങ്ങ് ഓനിയൻ, സവാള ഇവ എല്ലാം കൂടി ചെറുതായി അരിഞ്ഞത് ഒരു കപ്പ്
സോയ സോസ് -ഒരു സ്പൂൺ
കവറിങ്ങിന് മൈദ -ഒരു കപ്പ്
വെള്ളം
ഉപ്പ്
ഒലീവ് ഓയിൽ -2 സ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദ ഉപ്പും ഒരു സ്പൂൺ ഓയിലും ചേർത്ത് ചപ്പാത്തി മാവിെൻറ പരുവത്തിൽ കുഴച്ചു വെക്കുക. ചിക്കൻ അര സ്പൂൺ കുരുമുളക് പൊടി പകുതി ഇഞ്ചി പകുതി വെളുത്തുള്ളി എന്നിവ ചേർത്ത് വേവിച്ച് വെള്ളം ഊറ്റി കളഞ്ഞതിനു ശേഷം മിക്സിയിൽ ഒന്നു മിക്സ് ചെയ്തുവെക്കുക.
പാൻ അടുപ്പത്ത് വെച്ച് ഒരു സ്പൂൺ ഓയിൽ ഒഴിച്ച് എല്ലാ പച്ചക്കറികളും അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതും കുടി വഴറ്റുക.
വഴന്നു വന്നതിലേക്ക് ബാക്കി കുരുമുളക് പൊടിയും സോസും ചേർക്കുക. ഇതിലേക്ക് ചിക്കൻ തയ്യാറാക്കിയതും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഫില്ലിംങ്ങ് റെഡി.
മൈദ കുഴച്ചു വെച്ചത് ചെറിയ ഉരുളയാക്കി ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തി ചിക്കൻ മിശ്രിതം ഉള്ളിൽ വെച്ച് ഇഷ്ടമുള്ള ഷേപ്പിൽ മോമോസ് ഉണ്ടാക്കുക. ഈ മോമോസ് അപ്പ ചെമ്പിൽ വെച്ച് ആവി കയറ്റുക. ചിക്കൻ മോമോസ് തയ്യാർ.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ