ആവശ്യമായ ചേരുവകൾ
ചിക്കൻ –1 1/2 കിലോഗ്രാം
ഇഞ്ചി –1 കഷണം
വെളുത്തുള്ളി –1
പച്ചമുളക് – 4 എണ്ണം
പിരിയൻ മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ
തക്കാളി ചെറുതായി മു റിച്ചത് –6 എണ്ണം
കറിവേപ്പില – 3,4 തണ്ട്
വെളിച്ചെണ്ണ -മൂന്നു ടേബിൾ സ്പൂൺ
ഉപ്പ് –ആവ ശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ കഴുകി ചെറു കഷണങ്ങളാക്കി വെക്കുക, പാത്രത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പ്, കറിവേപ്പില എന്നിവ ഇട്ട് കഴുകി വെച്ച ചിക്കൻ അതിലേക്ക് ഇട്ട് കൈ കൊണ്ട് നന്നായി കുഴക്കുക. ഇത് വെള്ളത്തോടൊപ്പം ഒരു കുക്കറിലേക്ക് ഇട്ട് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക, ശേഷം ചൂടാറാൻ വെക്കുക.
ചുവട് കട്ടിയുള്ള പാനിൽ മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ഇട്ട് നന്നായി മൂപ്പിക്കുക.
പച്ചമണം പോയി കഴിഞ്ഞാൽ തക്കാളി അരിഞ്ഞു വെച്ചത് ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക ഒരു ടേബിൾ സ്പൂൺ മുളക് പൊടി കൂടി ചേർത്ത് വഴറ്റുക, ഇതിലേക്ക് വേവിച്ചു വെച്ച ചിക്കൻ കഷണങ്ങൾ ചാറോടെ വഴറ്റിയതിലേക്ക് ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക.
ചിക്കനും തക്കാളി മസാലയും നല്ല പോലെ പിടിക്കുന്നത് വരെ ഇളക്കിക്കൊടുക്കുക. ചിക്കനിൽ തക്കാളി മസാല പിടിച്ചു കഴിഞ്ഞു പാകത്തിന് കുറുകിയാൽ അടുപ്പിൽ നിന്ന് ഇറക്കി വെക്കാം. ചപ്പാത്തിക്കൊപ്പം കഴിക്കാൻ ടൊമാറ്റോ ചിക്കൻ നല്ലതാണ്.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ