ആവശ്യമായ ചേരുവകൾ
ചിക്കൻ മസാലകൾ ചേർത്ത് വേവിച്ചത് -അര കപ്പ്
സവാള ചെറുതായി
അരിഞ്ഞത് -അര കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ
തക്കാളി ചെറുതായി
അരിഞ്ഞത് -കാൽ കപ്പ്
മുളക് പൊടി -ഒരു ടീസ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മല്ലിയില -2 തണ്ട്
മുട്ട -3
പാൽ -2 ടേബിൾ സ്പൂൺ
ബ്രഡ് -4 എണ്ണം
മൈദ -ഒരു കപ്പ്
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മൈദ അൽപം ഉപ്പും ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ച് അര മണിക്കൂർ മൂടിവെക്കുക.
ഒരുപാനിൽ രണ്ട് സ്പൂൺ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, മുളക് പൊടി, മഞ്ഞൾപൊടി, ഗരം മസാല ഇവ ഓരോന്നായി ചേർത്ത് നന്നായി വഴറ്റുക. വേവിച്ച ചിക്കൻ പൊടിയായി അരിഞ്ഞതും മല്ലിയിലയും കൂടെ ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കുക.
ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ഇളക്കി മൊരിച്ചെടുക്കുക. മറ്റൊരു ബൗളിൽ ഒരു മുട്ടയും രണ്ടു ടേബിൾ സ്പൂൺ പാലും കൂടി യോജിപ്പിച്ച് വെക്കുക. ഒരോ ബ്രെഡും അരിക് മുറിച്ച് കളഞ്ഞ് നാല് പീസ് ആയി മുറിച്ചുവെക്കുക.
ഇനി മൈദ കുഴച്ചുവെച്ചത് ആറ് ബാൾ ആക്കുക. ഓരോ ബാളും അൽപം എണ്ണ പുരട്ടി കുറച്ച് പരത്തുക. പരത്തിയ ചപ്പാത്തിയുടെ നടുവിൽ അൽപം മസാല നിരത്തുക. ഒരു ബ്രെഡ് പീസ് മുട്ട പാൽ മിശ്രിതത്തിൽ മുക്കി മസാലയുടെ മേലെ വെക്കുക. അതിനുമേലെ വീണ്ടും മസാല ഇടുക. മേലെ വീണ്ടും മുട്ട പാൽ മശ്രിതത്തിൽ മുക്കിയ ബ്രഡ് വെക്കുക. മേലെ മസാല വെക്കുക. ഇനി ചപ്പാത്തി കൊണ്ട് നാല് വശത്തുനിന്നും കവർ ചെയ്യുക.
മുട്ട പാൽ മിശ്രിതത്തിലേക്ക് ഒരു മുട്ട കൂടി ചേർത്ത് മല്ലിയിലയും കൂടെ ചേർത്ത് യോജിപ്പിച്ച് വെക്കുക. ഓരോ ചിക്കൻ പില്ലോയും ഇതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്ത് കോരുക. ബാക്കി വരുന്ന മുട്ട മിശ്രിതം കൊണ്ട് ഓംലെറ്റ് ഉണ്ടാക്കി ചിക്കൻ തലയിണയുടെ കൂടെ സെർവ് ചെയ്യാം.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ