ഒപ്പൻഹെെമർ മികച്ച ചിത്രം, സംവിധായകൻ നോളൻ, നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി

ലോസാഞ്ജലീസ്: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിട. 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പൻഹെെമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പൻഹെെമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പൻഹെെമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും നേടി.

മികച്ച സിനിമ- ഒപ്പന്‍ഹൈമര്‍
മികച്ച നടി- എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്ങ്‌സ്)
മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ (ഒപ്പൻഹെെമർ )
മികച്ച സിനിമ- കിലിയൻ മർഫി (ഒപ്പൻഹെെമർ )
മികച്ച ഒറിജിനല്‍ സ്‌കോര്‍- ഒപ്പന്‍ഹൈമര്‍
മികച്ച ഒറിജിനല്‍ സോങ്- ബാര്‍ബി
മികച്ച സഹനടന്‍ – റോബര്‍ട്ട് ഡൗണി ജൂനിയർ (ഒപ്പന്‍ഹൈമര്‍)
മികച്ച എഡിറ്റര്‍- ജെന്നിഫര്‍ ലേം (ഒപ്പന്‍ഹൈമര്‍)
മികച്ച വിഷ്വല്‍ എഫക്ട്- ഗോഡ്‌സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍ കരസ്ഥമാക്കി.
ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍- മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം
മികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)…
മികച്ച തരിക്കഥ (അഡാപ്റ്റഡ)്- അമേരിക്കന്‍ ഫിക്ഷന്‍
മികച്ച നഹനടി- ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- പുവര് തിങ്ങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
മികച്ച ഹെയര്‌സ്റ്റെലിങ്- പുവര് തിങ്ങ്‌സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം)- അനാറ്റമി ഓഫ് എ ഫോള്‍ (ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി)
മികച്ച വിദേശ ഭാഷ ചിത്രം- ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്‌സ് ഇന്‍ മരിയോപോള്‍ (യുക്രെെൻ)
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്
മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാന്‍ ഹെയ്‌ടേമ (ഒപ്പന്‍ഹൈമര്‍)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ വണ്ടര് സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍
ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്. പുവര്‍ തിങ്‌സിന് പതിനൊന്നും മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് പത്തും നാമനിര്‍ദേശങ്ങളാണുള്ളത്.

അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, മാസ്‌ട്രോ, ര്‍, പാസ്റ്റ് ലീവ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്ന മറ്റു സിനിമകൾ.

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രം ‘ടു കില്‍ എ ടൈഗര്‍’ മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു. ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍ എ ടൈഗര്‍ ഇതുവരെ നേടിയത്.

മികച്ച നടന്‍

ബ്രാഡ്‌ലി കൂപ്പര്‍-മാസ്‌ട്രോ
കോള്‍മാന്‍ ഡൊമിങ്കോ- റസ്റ്റിന്‍
പോള്‍ ഗിയാമാറ്റി- ദ ഹോള്‍ഡോവേഴ്‌സ്
കിലിയന്‍ മര്‍ഫി- ഒപ്പന്‍ഹൈമര്‍
ജെഫ്രി റൈറ്റ്- അമേരിക്കന്‍ ഫിക്ഷന്‍

മികച്ച നടി

അനെറ്റേ ബെനിങ്- ന്യാഡ്
ലിലി ഗ്ലാഡ്സ്റ്റണ്‍- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍
സാന്ദ്ര ഹുല്ലര്‍- അനാറ്റമി ഓഫ് ദ ഫാള്‍
കരേ മുലിഗന്‍- മാസ്‌ട്രോ
എമ്മ സ്‌റ്റോണ്‍- പുവര്‍ തിംഗ്‌സ്

മികച്ച സംവിധായകൻ

ജസ്റ്റിൻ ട്രെറ്റ്- അനാറ്റമി ഓഫ് ദ ഫാൾ
മാർട്ടിൻ സ്‌കോസെസി- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂണ്
ക്രിസ്റ്റഫർ നോളൻ -ഒപ്പൻഹൈമർ
യോർഗോസ് ലാൻതിമോസ്- പുവർ തിംഗ്‌സ്
ദ സോൺ ഓഫ് ഇന്ററസ്റ്റ്- ജോനാഫൻ ഗ്ലേസർ