ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ വിശ്വസ്തന്‍ അടക്കം 25 കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ഗെഹലോട്ടിന്റെ വിശ്വസ്തനും മുന്‍ കൃഷിമന്ത്രിയുമായ ലാല്‍ചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് ബിജെപിയില്‍ അംഗത്വമെടുത്തത്..
മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ സച്ചിന്‍ പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാല്‍ ഭൈരവ, മുന്‍ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍മന്ത്രി ഖിലാഡി ലാല്‍ ഭൈരവ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും ബിജെപി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മുന്‍ എംഎല്‍എ റിച്ച്പാല്‍സിങ് മിര്‍ധ, വിജയ് പാല്‍ സിങ് മിര്‍ധ തുടങ്ങിയ ജാട്ട് നേതാക്കളും ബിജെപിയില്‍ ചേർന്നു.
















