പാലക്കാട്: ദേവീദേവന്മാരുടെ ചിത്രങ്ങൾ വരച്ചതുകൊണ്ട് മാത്രമല്ല രാജാ രവിവർമ്മ ഇന്ത്യൻ ചിത്രകലയിൽ ആധുനികതയുടെ വക്താവെന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്ന് ഡോ: സുനിൽ പി. ഇളയിടം. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ആത്മീയമായ ഒരു കുടുക്കിൽ പെട്ട കാലത്തിന്റെ വരകളാണു രവിവർമ്മ ചിത്രങ്ങളെന്നും, ജീവിതകാലത്ത് വലിയ രീതിയിൽ അംഗീകരിക്കപ്പെടുകയും, മരണശേഷം അവമതിക്കപ്പെടുകയും ചെയ്ത ചിത്രകാരനാണു രവിവർമ്മയെന്നും, സുനിൽ പി ഇളയിടം വിശദീകരിച്ചു.
ആത്മീയതയും റിയലിസവും കെട്ടുപിണഞ്ഞ് കിടന്ന ഒരു കാലത്തിന്റെ ഉൽപ്പന്നങ്ങളാണു രവിവർമ്മയുടെ ചിത്രങ്ങളെന്നതിനാൽ, അവ ഒരേ സമയം രണ്ട് മുഖങ്ങളിൽ ചർച്ചചെയ്യപ്പെടേണ്ട അനിവാര്യത അദ്ദേഹം സദസ്യരുമായി ചർച്ചകളിലൂടെ സംവദിച്ചു.
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം, ജില്ലാ പഞ്ചായത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ‘കലയും സാംസ്കാരിക ചരിത്രവും’ വിഷയത്തിലെ പ്രഭാഷണ പരമ്പരയിൽ നാലാം ദിനത്തിൽ ‘രാജാ രവിവർമ്മ: ഇന്ത്യൻ ആധുനികതയുടെ ഇരട്ട മുഖം’ എന്ന ഉപവിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more …..
- പണത്തിന്റെ കൊഴുപ്പാണ് ബിജെപിക്ക്:മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ടു ചെയ്യില്ല:ഗണേഷ് കുമാര്‍
- ബഹ്റ ഇടനിലക്കാരന്റെ പണി ചെയ്തത് മുഖ്യമന്ത്രിയുടെ അനുമതിയോടെ:സതീശൻ
- വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർ സംസ്ഥാന കരാറിൽ ഒപ്പിട്ട് കേരളവും കർണാടകയും
- രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയ്ഡ് ;വൻ ഐഇഡി ശേഖരം പിടിച്ചെടുത്തു
- ‘ഇൻഡ്യയുമായി’ ഇടപാടില്ല; അസമിലും സഖ്യമില്ല; യൂസഫ് പത്താനെ ഇറക്കി മമതയുടെ കടുംവെട്ട്; പരിഭവവുമായി കോൺഗ്രസ്
ബഹുഃ മന്ത്രി ശ്രീ. എം.ബി.രാജേഷ് മുഖ്യാതിഥി ആയി. സംവിധായകൻ ശ്രീ. സോഹൻ റോയ് അതിഥിഭാഷണം നടത്തി. ശ്രീ. വി.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. സി.പി.പ്രമോദ് സ്വാഗതവും, ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം നന്ദിയും പറഞ്ഞു. ശ്രീ. മുരളി എസ്. കുമാർ പ്രാരംഭമായി കവിത ആലപിച്ചു.പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വൈകുന്നേരം അഞ്ച് മണി മുതലാണ് പ്രഭാഷണ പരമ്പര നടക്കുന്നത്. സമാപന ദിവസം വിഷയം: ‘നടരാജൻ: ഒരു ദേശീയ ശിൽപത്തിന്റെ വംശാവലി’