കൊച്ചി:ഇടനിലക്കാരനായി പണിചെയ്തിരുന്നത് മുൻ ഡിജിപി ലോക്നാഥ് ബഹ്റയാണെന്ന തെളിവുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.കുറെനാളുകളായി പിണറായി വിജയനും സംഘപരിവാർ നേതൃത്വവും തമ്മിലുള്ള ഇടനിലക്കാരനാണു ലോക്നാഥ് ബഹ്റയെന്നായിരുന്നു സതീശന്റെ ആരോപണം.
‘‘പത്മജയെ ബിജെപിയിൽ ചേർക്കാനുള്ള ഇടനിലക്കാരന്റെ പണി ബഹ്റ ചെയ്തതു പിണറായി വിജയന്റെ അനുമതിയോടെയാണ്. വെറുതെ തൂണും ചാരിനിൽക്കുന്ന ആളെക്കുറിച്ച് ഞങ്ങൾ ആക്ഷേപം പറയില്ല. ബഹ്റയ്ക്ക് അതിൽ പങ്കുള്ള കാര്യത്തെക്കുറിച്ചു ഞങ്ങൾക്കു കൃത്യമായ ബോധ്യമുണ്ട്. പിണറായി വിജയന്റെ അറിവോടുകൂടി ചെയ്തതാണ്’’–സതീശൻ പറഞ്ഞു.
Read more ….
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയ്ഡ് ;വൻ ഐഇഡി ശേഖരം പിടിച്ചെടുത്തു
- ‘ഇൻഡ്യയുമായി’ ഇടപാടില്ല; അസമിലും സഖ്യമില്ല; യൂസഫ് പത്താനെ ഇറക്കി മമതയുടെ കടുംവെട്ട്; പരിഭവവുമായി കോൺഗ്രസ്
- ഓരോരുത്തരുടെയും പേരെടുത്തുവിളിച്ച് യാത്രപറഞ്ഞ് ഷാഫി:പാലക്കാട്ട് ഷാഫിക്ക് വൈകാരിക യാത്രയയപ്പ്
- കോയമ്പത്തൂരിൽ നിന്നു മക്കൾ നീതി മയ്യം പാർട്ടി നേതാവും ചലച്ചിത്ര താരവുമായ കമൽഹാസന്റെ അപ്രതീക്ഷിത പിന്മാറ്റം; സിപിഎമ്മിനും ബിജെപിക്കും ആശ്വാസം
പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണു സിപിഎം എംഎൽഎയായിരുന്ന അൽഫോൻസ് കണ്ണന്താനം ബിജെപിയിൽ ചേർന്നത്. അന്ന് സിപിഎം നാണം കെട്ട പാർട്ടിയായിരുന്നോ? ആർഎസ്എസ് വോട്ടുകൊണ്ട് ജയിച്ച് എംഎൽഎ ആയ ആളാണു പിണറായി വിജയനെന്നും സതീശൻ ആരോപിച്ചു. അതേസമയം പത്മജ പറയുന്നതിൽ യുക്തിയില്ലെന്നും മറുപടി പറയാനില്ലെന്നും സതീശൻ പറഞ്ഞു.