ബിഗ് ബോസ് വീട്ടിലെ അതിഥികള്‍ ആരൊക്കെ?: വൻ സർപ്രൈസുകളൊരുക്കി സീസണ്‍ 6നു ഇന്ന് തുടക്കം

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകൾ കാണുന്ന ടിവി റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതിന്‍റെ മലയാളത്തിലെ ആറാം പതിപ്പിനു മാര്‍ച്ച് 10 ഞായറാഴ്ട മുതല്‍ തുടക്കം കുറിക്കുകയാണ്.  ഞായറാഴ്ച വൈകിട്ട് 7 മണിക്കാണ് ആറാം സീസണിന്‍റെ ലോഞ്ച് എപ്പിസോഡ്.

പതിവ് പോലെ അവതാരകനായിരുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട കംപ്ലിക്റ്റ് ആക്ടര്‍ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും എത്തുന്നത്.

സീസണ്‍ ആരംഭിക്കുന്നതിന്  മുന്നോടിയായി തലേദിവസം മോഹന്‍ലാലിന്‍റെ പുതിയൊരു പ്രൊമോ വീഡിയോ പുറത്തുവിട്ടിരുന്നു. ഏറെ പ്രത്യേകതകള്‍ ഉള്ള സീസണായിരിക്കും ഇതെന്നാണ് ലഭിക്കുന്ന വിവരം.

അതിന്‍റെ ഭാഗമായി ഈ സീസണിലെ സാധാരണക്കാരുടെ പ്രതിനിധികളെ നേരത്തെ തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. 

സാധാരണക്കാരുടെ പ്രതിനിധിയായ കോമണര്‍ മത്സരാര്‍ഥി അഞ്ചാം സീസണിലാണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിച്ചത്. ഗോപിക ഗോപി ആയിരുന്നു കഴിഞ്ഞ സീസണിലെ കോമണര്‍. എന്നാല്‍ മറ്റ് മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് പ്രഖ്യാപിക്കുന്ന ഉദ്ഘാടന എപ്പിസോഡില്‍ത്തന്നെയാണ് ഗോപികയെയും മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 

Read More……

എന്നാല്‍ ഇക്കുറി സീസണ്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ കോമണര്‍ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ഒരാള്‍ ആയിരുന്നെങ്കില്‍ ഇക്കുറി അത് രണ്ട് പേരാണ്.കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്. 

എന്തായാലും സീസണിന്‍റെ പുതുമ ഉള്‍ക്കൊണ്ട് മാറ്റിപിടിച്ചാലോ? എന്നതാണ് ഇത്തവണത്തെ സീസണിന്‍റെ ടാഗ് ലൈന്‍. ഇത്തവണ വീട്ടിലെ അതിഥികള്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം.

പതിവ് പോലെ സിനിമ രംഗത്ത് നിന്നും സാമൂഹ്യ സംസ്കാരിക രംഗത്ത് നിന്നും ഉള്ളവര്‍ മത്സരാര്‍ത്ഥികളായി എത്തും. ഒപ്പം സോഷ്യല്‍ മീഡിയ താരങ്ങളും ഉള്‍പ്പെടും എന്നാണ് വിവരം. ഗായകരും ഉണ്ടാകും. 

കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി എന്തൊക്കെയാണ് മലയാളികള്‍ക്കായി ഇത്തവണ ഏഷ്യാനെറ്റ് ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.