ന്യൂഡൽഹി: 40 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ഇന്ന് രാവിലെ ദില്ലി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്. ജല ബോര്‍ഡ് പ്ലാന്‍റിനുള്ളിലെ 40 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എത്രവയസുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളുവെന്നും കുട്ടിയെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 40 അടി താഴ്ചയും 1.5 അടി വീതിയമുള്ള കുഴല്‍കിണറിനുള്ളിലാണ് കുട്ടി വീണത്.
രാത്രി കുഴൽ കിണറിൽ ഒരു കുഞ്ഞ് വീണതായി വികാസ്പുരി പൊലീസിൽ വിവരം ലഭിക്കുകയായിരുന്നു.
കുട്ടി വീണതിന് സമാന്തരമായി മറ്റൊരു കുഴൽക്കിണർ കുഴിക്കുന്ന പ്രവൃത്തി എൻ.ഡി.ആർ.എഫ് സംഘം ഉടൻ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ