ചെന്നൈ: എൽപിജി സിലിണ്ടർ വില 100 രൂപ കുറച്ച കേന്ദ്രസർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ വില കൂട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പിചിദംബരം.
പെട്രോളിയം വില കുറക്കുമെന്നും രണ്ടുകോടി യുവാക്കൾക്ക് ജോലി നൽകുമെന്നും 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നുമുള്ള വാഗ്ദാനം നടപ്പിലാക്കാത്തതിനെ ചിദംബരം വിമർശിച്ചു.
ഫെബ്രുവരി 22 മുതൽ മാർച്ച് 7 വരെ തമിഴ്നാടിന് 17,300 കോടി രൂപ ഉൾപ്പെടെ 5.90 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര ബജറ്റിൽ ഇവയെക്കുറിച്ചൊന്നും പരാമർശിക്കുന്നില്ല. ഈ പ്രഖ്യാപനങ്ങൾ കടലാസ് പൂ പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് രാഹുൽ ഗാന്ധി നൽകിയ അഞ്ച് ഉറപ്പുകൾ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുൾപ്പെടുത്തുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രത്തിലെ 30 ലക്ഷം ഒഴിവുകൾ നികത്തൽ, ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കുമായി അപ്രന്റിസ്ഷിപ് നിയമം, സർക്കാർ നിയമനങ്ങളിൽ ചോദ്യക്കടലാസ് ചോർച്ച തടയൽ തുടങ്ങിയവ ഈ ഉറപ്പുകളിലുൾപ്പെടുമെന്ന് പ്രകടന പത്രിക സമിതി തലവൻ കൂടിയായ ചിദംബരം പറഞ്ഞു.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ