രാത്രിയിൽ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തെ എല്ലാത്തരത്തിലും ബാധിക്കും. രാത്രയിൽ കഴിക്കുവാൻ ഏത് ഭക്ഷണം തെരഞ്ഞെടുക്കുന്നു എന്നത് പിന്നീടുള്ള ആരോഗ്യത്തെ തീരുമാനിക്കും. രാത്രിയിൽ ഹെവി ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി വണ്ണം വയ്ക്കുവാനും കൊളസ്‌ട്രോൾ കൂടുവാനും കരണമാകും. എന്തെന്നാൽ അത്താഴത്തിനു ശേഷം വലിയ തരത്തിലുള്ള ഫിസിക്കൽ പ്രവർത്തങ്ങളിൽ ഒന്നുമേർപ്പെടില്ല ഇത് കാരണം വയറിന്റെ ഭാഗത്ത് വെസൽ ഫാറ്റ് അടിയാൻ സാധ്യതയൊരുക്കുന്നു. ഒരു മനുഷ്യ ശരീരത്തിൽ കൊഴുപ്പ് അടിയുവാൻ ഏറ്റവും എളുപ്പം വയറിലാണ്. അത് പോലെ തന്നെ കൊഴുപ്പ് കളയുവാൻ ബുദ്ധിമുട്ടും വയറിന്റെ ഭാഗത്തെയാണ്. ഇത് മൂലം കൊളസ്‌ട്രോൾ കൂടുന്നു .
രാത്രിയിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തെല്ലാം?
എരിവുള്ള ഭക്ഷണങ്ങൾ
രാത്രിയിൽ അമിതമായി എരിവുള്ള ഭക്ഷണങ്ങൾ ഒന്നും കഴിക്കുവാൻ വേണ്ടി തെരഞ്ഞെടുക്കരുത്. കാരണം ഇവ നെഞ്ചെരിച്ചിൽ ആസിഡ് റിഫ്ലക്സ് ഇവയ്ക്ക് കാരണമാകും. ഇത് മൂലം ഉറങ്ങാൻ പ്രയാസമാകും. എരിവുള്ള ഭക്ഷണങ്ങൾക്കു പകരം ഹെർബൽ ടീ കുടിക്കാം. അല്ലെങ്കിൽ യോഗർട്ട് പോലെ ലഘുവായ ഭക്ഷണം കഴിക്കാം.
കഫീൻ
രാത്രിയിൽ കോഫി കുടിക്കരുത് എന്തെന്നാൽ ഇതിലടങ്ങിയിരിക്കുന്ന കഫീൻ മണിക്കൂറുകളോളം ശരീരത്തിൽ നിൽക്കും. ഇത് ഉറക്കം തടസ്സപ്പെടുത്തും. കഫീൻ കൂടുതൽ എനർജി നൽകും. അതിനാൽ തന്നെ ശരീരം ഉറങ്ങാതിരിക്കുവാൻ ശ്രമിക്കും. രാത്രിയിൽ ഒരിക്കലും ചായയോ, കോഫിയോ കുടിക്കരുത്. അതിനു പകരം കഫീൻ അടങ്ങിയിട്ടില്ലാത്ത ഹെർബൽ ചായയോ ഇളംചൂട് പാലോ കുടിക്കാം.
മദ്യം
മദ്യം കഴിച്ചാൽ തുടക്കത്തിൽ ഉറക്കം വരാം. എന്നാൽ ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. മദ്യത്തിനു പകരം ഹെർബൽ ചായ കുടിക്കാം. ഉറങ്ങുന്നതിനു മുൻപ് സ്ഥിരമായി മദ്യത്തെ കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ
രാത്രിയിൽ ബീഫ്, മട്ടൻ , ബിരിയാണി തുടങ്ങി കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. പൊതുവെ രാത്രിയിൽ സ്‌പൈസി ആഹാരങ്ങൾ കഴിക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കും. ഇവ കഴിച്ചു കഴിഞ്ഞാൽ കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമായിരിക്കും. ഇത് രാത്രിയിൽ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും. രാത്രിയിൽ പഴങ്ങളോ പച്ചക്കറിയോ പോലെ ലഘുവായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. പഴങ്ങളും, പച്ചക്കറികളും കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും.
മധുരം
മധുരമുള്ള ലഘുഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ഊർജനിലയിൽ മാറ്റം വരുത്തുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും. മുഴുധാന്യ ക്രാക്കേഴ്സ് പോലുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് ചെറിയ അളവിൽ കഴിക്കാവുന്നതാണ്. ഇവ ഒന്നോ, രണ്ടോ മാത്രമേ കഴിക്കുവാൻ പാടുള്ളു.
വയർ നിറച്ചുള്ള ഭക്ഷണം
പണ്ടുള്ള ആൾക്കാർ പറയുന്നതനുസരിച്ചു അര വയർ ഒഴിച്ചിടണം എന്നാണ്. വയർ നിറയെ ഭക്ഷണം കഴിക്കരുത്. വിശപ്പിനു മാത്രമുള്ള ഭക്ഷണം കഴിക്കുക. വയറു നിറയെ കഴിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കും. പകരം ചെറിയ അളവിൽ കഴിക്കുക. ലഘുവായ ഭക്ഷണം കഴിക്കുക. അതും ഉറങ്ങാൻ കിടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപേ ഭക്ഷണം കഴിക്കുക.
പ്രോസസ് ചെയ്ത ഭക്ഷണം
ജങ്ക് ഫുഡുകളിലും പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും പ്രിസർവേറ്റീവുകളിലും ഫുഡ് അഡിറ്റീവുകളും അനാരോഗ്യകരമായ കൊഴുപ്പുകളും ഉണ്ടാകും. ഇത് ദഹനക്കേട് ഉണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും കഴിക്കാം.
കാർബണേറ്റഡ് പാനീയങ്ങൾ
കാർബണേറ്റഡ് പാനീയങ്ങൾ ദഹനക്കേടുണ്ടാക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. പകരം വെള്ളമോ ഹെർബൽ ചായയോ കുടിക്കാം.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം
പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം ദഹിക്കാൻ പ്രയാസം ആകും. രാത്രിയിൽ ഇത് അസ്വസ്ഥത ഉണ്ടാക്കും. ഒരു പിടി നട്സോ ലീൻ പ്രോട്ടീനോ പകരം കഴിക്കാം.
- Read More….
- ചാടിയ വയറും,കൂടിയ തടിയും താനേ കുറയും ഈ ഒറ്റ ഗ്ലാസ് വെള്ളം വെറും വയറിൽ കുടിച്ചാൽ മാത്രം മതി
- ഒരു മുട്ടയുണ്ടെങ്കിൽ മുടി കൊഴിച്ചിൽ കുറയ്ക്കാം: ഈ പാക്കുകൾ ചെയ്ത് നോക്കു
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?
- ഫോണ്‍ തലക്കീഴില്‍ വെച്ചുറങ്ങുന്നവരാണോ നിങ്ങൾ? അപകടം പിന്നാലെയുണ്ട്
- രാത്രിയിൽ ഉറക്കമില്ലേ? കിടക്കുന്നതിനു മുൻപ് ഇതൊരു കഷ്ണം കഴിച്ചിട്ട് കിടന്നാൽ അഞ്ചു മിനിറ്റിനുള്ളിൽ ഉറക്കം വരും
ഡാർക്ക് ചോക്ലേറ്റ്
ഇതിലടങ്ങിയ അമിനോ ആസിഡുകളും കഫീനും രാത്രി മുഴുവൻ ഉണർന്നിരിക്കാൻ കാരണമാകും. ഉറക്കമില്ലാത്തതിനാൽ അടുത്ത ദിവസം വിരസമാകും. ഡാർക്ക് ചോക്ലേറ്റ് വൈകുന്നേരങ്ങളിൽ കഴിക്കുന്നതാണ് നല്ലത്.