ചാടിയ വയറും;അമിതമായ താടിയും എല്ലാവരുടെയും പ്രശ്നമാണ്. കുറയ്ക്കാൻ പല വഴികൾ നോക്കിയിട്ടുണ്ടെങ്കിലും എല്ലാം വിഫലം. എന്നാൽ ഇതിനും പറ്റിയ ഐറ്റമാണ് ജീരകം.ജീരകത്തിനു മറ്റു നിരവധി ഗുണങ്ങളുമുണ്ട്
ജീരകം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ജീരക വെള്ളം ശരീരത്തെ പുതിയതും ആരോഗ്യകരവുമായ കോശങ്ങൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ജീരകത്തിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജീരകത്തിൽ പോളിഫെനോളുകളും ശരീരത്തിനുള്ളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം തടയുന്ന മറ്റ് നിരവധി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ജീരക വെള്ളം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. നല്ല ദഹനവ്യവസ്ഥ ഫലപ്രദമായി ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. മെച്ചപ്പെട്ട ദഹനം ഉപാപചയ നിരക്ക് മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ജീരകം ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ജീരക വെള്ളം ശരീരത്തെ പുതിയതും ആരോഗ്യകരവുമായ കോശങ്ങൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനം വർദ്ധിപ്പിക്കുകയും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജീരക വെള്ളത്തിൽ കലോറി കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ ഏഴ് മുതൽ എട്ട് വരെ കലോറി മാത്രമേ ഉള്ളൂ.
ഗർഭകാലത്ത് ദഹനം മെച്ചപ്പെടുത്തുന്നതിനും ജീരക വെള്ളം ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു. കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിന് ആവശ്യമായ എൻസൈമുകളുടെ ഉത്തേജകമായി ഇത് പ്രവർത്തിക്കുന്നു.
ജീരകത്തിലെ ഫ്ലേവനോയിഡുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ജീരകം ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, സെറം ഇൻസുലിൻ അളവ് കുറയ്ക്കും.
- Read More……….
- കാൽപ്പത്തിയിലുള്ള ഈ ലക്ഷണങ്ങൾ വൃക്ക രോഗത്തിന്റെ സൂചനയാണ്;ഇവയെ സൂക്ഷിക്കാം
- ജാഗ്രത വേണം: അഞ്ചാം പനിക്ക് സാധ്യത കൂടുന്നു
- കുഞ്ഞിനെ കൊല്ലുന്ന അമ്മ: ഓരോ പുരുഷന്മാരും അറിഞ്ഞിരിക്കണം; എന്താണ് പ്രസവാനന്തര വിഷാദ രോഗം?
- കുടവയർ കുറയ്ക്കാൻ ഇനി ജിമ്മിൽ പോകണ്ട, ഡയറ്റും വേണ്ട: ഈ ഒരൊറ്റ ഗ്ലാസ് വെള്ളം മാത്രം കുടിച്ചാൽ മതി
- ഫോണ് തലക്കീഴില് വെച്ചുറങ്ങുന്നവരാണോ നിങ്ങൾ? അപകടം പിന്നാലെയുണ്ട്
ജീരകത്തിലെ ഇരുമ്പും നാരുകളും രോഗപ്രതിരോധ കൂട്ടുന്നതിനും സീസണൽ രോഗങ്ങളെ ചെറുക്കുന്നതിനും ഗുണം ചെയ്യുന്നു. ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് കൂടുതൽ നേരം വയറു നിറയുകയും ജങ്ക് ഫുഡ് കഴിക്കുന്നത് തടയുകയും ചെയ്യുന്നു.