കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനികള്‍ക്കായി നടത്തിയ സഹ്യ ക്രിക്കറ്റ് ലീഗില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ എഡ്യുപോര്‍ട്ട് കമ്പനി ചാമ്പ്യന്മാരായി. ഫൈനലില്‍ കോഡ്എയ്സിനെ 12 റണ്‍സിന് പരാജയപ്പെടുത്തിയാണ് അശ്വന്ത് ക്യാപ്റ്റനായ എഡ്യുപോര്‍ട്ട് കിരീടമണിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത എഡ്യുപോര്‍ട്ട് നിര്‍ദ്ദിഷ്ട എട്ടോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കോഡ് എയ്സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.ഒന്നാം സെമി ഫൈനലില്‍ എഡ്യുപോര്‍ട്ടും പിഎബിഎസും ഏറ്റുമുട്ടി. രണ്ടാം സെമിയില്‍ കോഡ് എയ്സ വെല്‍കീന്‍വിറ്റ്സുമായാണ് ഏറ്റുമുട്ടിയത്.
മത്സരവിജയികള്‍ക്ക് സൈബര്‍പാര്‍ക്ക് എച്ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അനുശ്രീ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സൈബര്‍പാര്‍ക്കിലെ ഐടി കമ്പനികളുടെ നേതൃത്വത്തിലുള്ള സഹ്യ ക്രിക്കറ്റ് ക്ലബ്ബാണ് ലീഗ് സംഘടിപ്പിച്ചത്. 28 കമ്പനികളെ പ്രതിനിധീകരിച്ച് ആകെ 27 മത്സരങ്ങളാണ് നടന്നത്. രണ്ട് ഫുട്ബോള്‍ ടര്‍ഫുകള്‍ കൂട്ടിച്ചേര്‍ത്താണ് ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയത്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് ടര്‍ഫ് തയ്യാറാക്കിയത്.
Read more ….
- ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
- രണ്ടിലക്ക് തർക്കം:ജോസഫ് വിഭാഗത്തിന്റെ രണ്ടില കീറി:രണ്ടില പച്ചപ്പിൽ തോമസ് ചാഴിക്കാടൻ
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
സൈബര്‍ സ്പോര്‍ട്സ് അരീന ഫെബ്രുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്തത്. 1017 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോള്‍ ടര്‍ഫ്, 2035 ചതുരശ്രമീറ്റര്‍ വലുപ്പുമുളള സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ബാസ്കറ്റ്ബോള്‍ ടര്‍ഫ്, ഡബിള്‍സ് കളിക്കാവുന്ന രണ്ട് ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവയാണ് സ്പോര്‍ട്സ് അരീനയില്‍ ഒരുക്കിയിട്ടുള്ളത്.