കോഴിക്കോട്:ഏബ്രഹാമിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് എ.കെ ശശീന്ദ്രൻ.കാട്ടുപോത്തിന്റെ കുത്തേറ്റുമരിച്ച എബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകി.കൂടുതല്‍ ധനസഹായം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരം ജോലി നൽകണം എന്നാണ് എബ്രഹാമിൻ്റെ മക്കൾ ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എബ്രഹാമിന്റെ മക്കൾക്ക് താൽക്കാലിക ജോലിയിൽ ഒന്ന് മുതൽ പ്രവേശിക്കാം.സ്ഥിര ജോലി നൽകുന്നതിന് നിയമപരമായി ഒരുപാട് സങ്കീർണതകൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരം ജോലി നൽകണം എന്നാണ് എബ്രഹാമിൻ്റെ മക്കൾ ആവശ്യപ്പെടുന്നത്.
Read more ….
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- വധുവിന് ക്രിസ്ത്യൻ പേര്; തൂത്തുക്കുടി ശിവൻ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി നിഷേധിച്ചു
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണം:കോര്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന് വിരുദ്ധ മറുപടി നൽകി വിദ്യാഭ്യാസ വകുപ്പ്
താല്‍ക്കാലിക ജോലിയിൽ ഏപ്രിൽ ഒന്നുമുതൽ പ്രവേശിക്കും. അതേസമയം വന്യമൃഗ ശല്യം തടയാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയാണ് നാട്ടുകാര്‍. എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാമെന്ന് സിസിഎഫ് ഉത്തരവ് വന്നിരുന്നു. മയക്കുവെടി വച്ച് പിടികൂടാൻ സാധിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലാമെന്നാണ് ഉത്തരവില്‍ പറയുന്നത്. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.