തൃശൂര്‍: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോളജ് അധ്യാപകന്‍ അറസ്റ്റില്‍. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദര്‍ശനം വീട്ടില്‍ പ്രമോദ് കുമാര്‍ (50) ആണ് അറസ്റ്റിലായത് .
മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16605-ാം നമ്പര്‍ ഏറനാട് എക്‌സ്പ്രസില്‍ കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിന്‍ തൃശൂര്‍ കഴിഞ്ഞപ്പോള്‍ അടുത്ത സീറ്റില്‍ ഉറക്കം നടിച്ച ഇരുന്ന പ്രതി പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
Read more :
- സിപിഎം നേതാക്കളും ബിജെപിയിലേക്ക്… കേന്ദ്ര ഭരണ പാർട്ടി ചൂണ്ടയിട്ടതിൽ ആലപ്പുഴയിലെ മുൻ മന്ത്രിയും; വിശദാംശങ്ങൾ അന്വേഷണത്തിന്
- മുസ്ലിം സമുദായത്തോട് അയിത്തം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക; ബിജെപിയും കോൺഗ്രസും തമ്മിൽ എന്ത് വ്യത്യാസം? അന്വേഷണത്തിൻ്റെ റിപ്പോർട്ട് ശരിവക്കുന്ന പട്ടികയുമായി പ്രധാന പ്രതിപക്ഷ പാർട്ടി
- ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ സി.പി.എമ്മിൽ ചേർന്നു
- മണിപ്പുരിൽ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി അജ്ഞാതർ: വ്യാപക തിരച്ചിൽ
- റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കും; ചർച്ച നടക്കുന്നുണ്ടെന്ന് കേന്ദ്രം
യുവതിയുടെ പരാതിയില്‍ പ്രമോദ് കുമാറിനെ എറണാകുളം സൗത്ത് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം നടന്നത് തൃശൂര്‍ റെയില്‍വേ പോലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ തുടരന്വേഷണത്തിനായി കേസ് തൃശൂര്‍ റെയില്‍വേ പോലീസിന് കൈമാറി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















