തൃശ്ശൂർ: ബൂട്ടും ജേഴ്സിയുമണിഞ്ഞ് കാല്പ്പന്ത്‌കളത്തിലേയ്ക്ക് ഒരു പെണ്കുട്ടി എത്തി. ഉപ്പയുടെ കയ്യും പിടിച്ച് ആ പെൺകുട്ടി നടന്നെത്തിയത് ജീവിതത്തിന്റെ കളത്തിലേക്കായിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ മതപരമായ അതിർവരമ്പുകൾ ഇന്നത്തേക്കാൾ ശക്തമായി നിലനിന്നിരുന്ന 90കളിൽ കളിക്കളത്തിലെ ആവേശത്തിലേറെ സമൂഹം നല്കിയ അവഗണനയും അവഹേളനവും സമ്മാനിച്ച പരാജയഭയം , ഉപ്പയുടെ പിന്തുണയ്ക്കും 12 കാരിയുടെ ദൃഢനിശ്ചയത്തിനും കാല്പ്പന്തിന്റെ ലോകം കാത്തുവെച്ചത് മികച്ച വനിതാ താരം , കോട്ടയത്തെ ആദ്യ വനിതാ പരിശീലക , ആലപ്പുഴയിലെ ആദ്യ വനിതാ റഫറി എന്നീ പദവികള്. കോട്ടയം ലീഡ്സ് ഫുഡ് ബോള് അക്കാദമിയിലെ വനിതാ പരിശീലക സുലു കുഞ്ഞുമോനാണ് കാല്പ്പന്തിലെ പെണ്പെരുമയായി മാറുന്നത്.
ആലപ്പുഴ ആശ്രമം വാര്ഡില് വെളിയംപറമ്പില് വീട്ടില് കൂലിവേലക്കാരനായ ടി.എ കുഞ്ഞുമോന് ഷൈല ദമ്പതികളുടെ രണ്ട് പെണ്മക്കളില് ആദ്യപുത്രിയാണ് മുപ്പതുകാരിയായ സുലു കുഞ്ഞുമോന്. ആറു വര്ഷത്തോളം ആലപ്പുഴയുടെ ജില്ലാ ടീമില് കളിച്ചിരുന്ന സുലു വിവാഹത്തോടെ കളിക്കളത്തോട് വിടപറഞ്ഞു. ആലപ്പുഴയുടെ പരിശീലകന് എന്നറിയപ്പെടുന്ന വിജയകുമാറിന്റെ ഇടപെടലില് ഭര്ത്താവ് ഫൈസാദിന്റെ പിന്തുണയോടെയാണ് സുലു കളിക്കളത്തിലേയ്ക്ക് രണ്ടാം വരവ് നടത്തുന്നത്. ഇടതു കാലില് നിന്നും തീ പാറുന്ന ഷോട്ടുകള് പായിക്കുന്ന സുലുവിനെ മികച്ച പരിശീലകയാക്കി മാറ്റിയതും ഫൂട്ട്
ബോളര് വിജയകുമാറായിരുന്നു.
തന്റെ ജീവിതാനുഭവങ്ങള് പാഠമാക്കി ഒരു പറ്റം വീട്ടമ്മമാരെയാണ് സുലു കുഞ്ഞുമോന് കാല്പ്പന്തിന്റെ ലോകത്തേയ്ക്ക് എത്തിയ്ക്കുന്നത്. ആലപ്പുഴ ടൗണ് ഫുഡ് ബോള് ക്ലബ്ബ് എന്ന പേരില് തൃശൂരില് നടന്ന പ്രാദേശീക ഫൂട്ട് ബോള് മത്സരത്തില് വിജയം നേടിയതോടെ സുലുവിന്റെ പെണ്പടയുടെ പെരുമ നാടറിഞ്ഞു. 40 നും 50നും ഇടയില് പ്രായമുള്ള വീട്ടമ്മമാരാണ് ടീമിലെ കളിക്കാര്.
യൗവ്വനത്തില് തങ്ങള് കണ്ട സ്വപ്നങ്ങള്ക്ക് ചിറക് നല്കിയ സുലുവിനെ ലോകം അറിയണമെന്നതാണ് ഫൂട്ട് ബോളിന്റെ ലോകത്തെ വീട്ടമ്മമാരുടെ ആഗ്രഹം. കാല്പ്പന്ത് ലോകത്തേയ്ക്ക സ്ത്രീകള് കടന്നു വരണമെന്നും വരുന്നവരെ പരിശീലിപ്പിക്കാനും സുലു കുഞ്ഞുമോന് തയ്യാറാണ്.
ഭർത്താവ് : ഫൈസാദ്
മക്കൾ : ഫർഹാന ഫൈസാദ്
ഫർസാന ഫൈസാദ് എന്നിവരാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ