ശ്രീനഗർ∙ ‘സുഹൃത്ത്’എന്ന് വിശേഷണത്തോടെ സംരംഭകനായ നസീം എന്ന ചെറുപ്പക്കാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതത്തിന്റെ ഗുണഭോക്താവാണ് നസിം. തേനീച്ച കർഷകനായ നസീമിന്റെ കഠിനാധ്വാനമാണ് മോദിയെ ആകർഷിച്ചത്.
‘‘സുഹൃത്ത് നസിമിനൊപ്പമുള്ള ഓർമച്ചിത്രം. പൊതുപരിപാടിക്കിടയിൽ അദ്ദേഹം ഒരു സെൽഫിക്കായി ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. നസീമിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഭാവി പരിപാടികൾക്ക് എല്ലാ ആശംസകളുമേകുന്നു.’’ നസീമിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു.
ജമ്മു കശ്മീരിലെ വികസിത ഭാരതം പരിപാടിക്കിടയിലാണ് നസീമിനെ പ്രധാനമന്ത്രി പരിചയപ്പെടുന്നത്. വികസിതം ഭാരതം പദ്ധതിയുടെ ഗുണഭോക്താക്കൾ പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനിടയിൽ നസീം തേനീച്ച വളർത്തൽ ആരംഭിച്ചതുമുതലുള്ള തന്റെ കഥ പ്രധാനമന്ത്രിയോട് പങ്കുവച്ചു. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് നസീം തേനീച്ച വളർത്തൽ ആരംഭിക്കുന്നത്. വീടിന്റെ മേൽക്കൂരയിൽ രണ്ടുപെട്ടി തേനീച്ചകളുമായാണ് തുടക്കം. പിന്നീട് സർക്കാർ സഹായത്തോടെ അൻപതുശതമാനം സബ്‌സിഡിയിൽ 25 പെട്ടി കൂടി വാങ്ങി. അതിൽ നിന്ന് 75 കിലോ തേൻ ലഭിച്ചു.
ഇതോടെ തേനീച്ച കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ച നസിം കൃഷി 200 പെട്ടികളായി ഉയർത്തി. പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടിക്കൽ പദ്ധതിയിൽ നിന്ന് അഞ്ചുലക്ഷം രൂപ ധനസഹായം സ്വീകരിച്ച് 2020ൽ വെബ്സൈറ്റും ആരംഭിച്ചു. നസീമിന്റഎ ബ്രാൻഡ് താമസിയാതെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. 2023–ൽ 5000 കിലോ തേനാണ് നസീം കച്ചവടം ചെയ്തത്. നസീമിന് കീഴിൽ ആയിരം പേർ തൊഴിലെടുക്കുന്നുമുണ്ട്. നസീമിനെ ഡോക്ടറാക്കാനാണ് മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?
‘‘ കുടുംബം നസീമിന്റെ കഴിവ് തിരിച്ചറിഞ്ഞു. നിങ്ങൾക്ക് ഡോക്ടറാകാമായിരുന്നു. പക്ഷേ നിങ്ങൾ ആ വഴി തിരഞ്ഞെടുത്തില്ല. നിങ്ങൾ കശ്മീരിൽ ഇന്ന് ഒരു മധുര വിപ്ലവമാണ് നയിക്കുന്നത്. അഭിനന്ദനങ്ങൾ.’’ സ്വന്തം ഇഷ്ടത്തെ പിന്തുടരുകയും അതിൽ വിജയിക്കുകയും ചെയ്ത നസീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
















