കൊച്ചി: ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിംഗ് പുതിയ സ്‌മാർട്ട്‌ഫോൺ – 2എ പുറത്തിറക്കി. ഉപഭോക്‌തൃ ആവശ്യങ്ങളെല്ലാം പരിഗണിച്ച് തയ്യാറാക്കിയ ഫോൺ തനത് പ്രോസസർ, അസാധാരണ 50 എംപി ഡ്യുവൽ പിൻ ക്യാമറ, എക്സ്ട്രാ ബ്രൈറ്റ് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്നതാണ്.
മികച്ച വേഗവും കൃത്യതയും വ്യക്തതയും കാര്യക്ഷമതയും ഊർജ്ജശേഷിയും വാഗ്‌ദാനം ചെയ്യുന്നു. ഫോൺ 2എ മൂന്ന് മോഡലുകളിലായാണ് വിപണിയിലെത്തുന്നത്. 8ജിബി /128ജിബിക്കു 23,999രൂപ, 8ജിബി/ 256ജിബിക്കു 25,999രൂപ, 12ജിബി/ 256ജിബി ക്കു 27,99 എന്നിങ്ങനെയാണ് വില. നിബന്ധനകൾക്ക് വിധേയമായി പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.
സ്‍മാർട്ട് ഫോണിന് പുറമെ നത്തിംഗ് സബ് ബ്രാൻഡായ സിഎംഎഫിനു കീഴിൽ ബഡ്‌സും നെക്ക്‌ബാൻഡ് പ്രോയും പുറത്തിറക്കുന്നുണ്ട്. ആദ്യത്തെ 50 ഡിബി ഹൈബ്രിഡ് എഎൻസി ഉപകരണമാണ് നെക്ക്‌ബാൻഡ് പ്രോ. മികവുറ്റ ശബ്ദ നിലവാരം ഉറപ്പു നൽകുന്നതാണ് ഉത്പന്നങ്ങൾ.
Read more ….
- മസാല ബോണ്ട് കേസ്:കിഫ്‌ബി രേഖകളുടെ അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിന് സമൻസ് അയച്ചതെന്ന് ഇഡി
- ഇനിമുതൽ തെരുവുനായകളെ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവർക്കും ലൈസന്‍സ് നൽകണമെന്ന് ഹൈക്കോടതി
- ഫേസ്ബുക്കിലും കോൺഗ്രസിനെ വെട്ടി പത്മജ; ”ഇന്ത്യൻ പൊളിറ്റീഷ്യൻ ഫ്രം കേരള”
- യു.പിയിൽ ബി.ജെ.പി കിസാൻ മോർച്ച നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു
- ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹരജി
ബഡ്‌സിന്‍റെ പ്രാരംഭ വില 2,299 രൂപയാണ്. നെക്ക്‌ബാൻഡ് പ്രോയ്ക്ക് 1,799 രൂപയാണ് പ്രാരംഭ വില. നത്തിംഗ് ബഡ്‌സ് മാർച്ച് 8 മുതലും നെക്ക്‌ബാൻഡ് പ്രോ മാർച്ച് 11 മുതലും വിൽപ്പന ആരംഭിക്കും. രണ്ട് ഉൽപ്പന്നങ്ങളും ഫ്ലിപ്പ്കാർട്ട്, മിന്ത്ര, ക്രോമ, വിജയ് സെയിൽസ് എന്നിവ മുഖേന ലഭ്യമാകും. വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ് പറഞ്ഞു.