ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ കൂറുമാറ്റമാണ് പാർട്ടിക്ക് ഏറ്റവം കൂടുതൽ വെല്ലുവിളിയായിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേർന്നാതാണ് പാർട്ടിക്ക് ഏറ്റവും ഒടുവിൽ തിരിച്ചടിയായിരിക്കുന്നത്.
കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രേമം കേരളത്തിലെ രാഷ്ട്രീയ എതിരാളികളായ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനിരിക്കെയാണ് പത്മജയുടെ കുടുമാറ്റം. കേന്ദ്ര ഭരണപ്പാർട്ടിയായ ബി.ജെ.പി.യിൽനിന്നുള്ള പ്രലോഭനത്തെക്കാളേറെ കോൺഗ്രസ് നേതൃത്വത്തിലെ നിഷ്ക്രിയതയും പിഴവുകളുമാണ് നേതാക്കളുടെ കൂടുമാറ്റത്തിന് പിന്നിൽ എന്നാണ് ഉയരുന്ന പ്രധാന വിമർശനം. കോൺഗ്രസ് ഇനി ഭരണത്തിലേക്ക് തിരിച്ചു വരില്ല എന്ന നേതാളുടെ ഭയവും ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് വർധിപ്പിക്കുന്ന കാരണമാണ്.. ചിലർ ആദായനികുതി റെയ്ഡുകളെ ഭയപ്പെടുന്നു. മറ്റു ചിലർ എംഎൽഎ, എംപി പദവികൾ മോഹിച്ചവരാണ് ഒരു വിഭാഗം. രാജ്യത്തിൻ്റെയോ എതെങ്കിലും സംസ്ഥാനത്തിൻ്റെ ഭരണം തിരിച്ചുപിടിക്കാൻ പ്രാപ്തിയുള്ള ഒരു നേതൃത്വത്തെ അവർ കോൺഗ്രസിൽ കാണുന്നില്ല. പിന്നെ തങ്ങൾക്ക് അർഹമായ അംഗീകാരം പാർട്ടിയിൽ ലഭിക്കുന്നില്ലാ എന്ന പരിഭവവുമായി പാർട്ടി വിടുന്ന പത്മജയെ പോലുള്ളവരാണ് മറ്റൊരു വിഭാഗം
കോൺഗ്രസിന് നിലയിൽ പാർലമെൻ്റിൽ ദ്യോഗിക പ്രതിപക്ഷ സ്ഥാനം പോലുമില്ല. ഔദ്യോഗിക പ്രതിപക്ഷ സ്ഥാനത്തിന് ലോക്സഭയില്‍ 10 ശതമാനം സീറ്റെങ്കിലും വേണമെന്ന യോഗ്യതാ മാനദണ്ഡം തെറ്റിയതിനാല്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 2014 ല്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന് ശേഷം നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു 82 ദേശീയ നേതാക്കളാണ് നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്.
2014 ല്‍ കേന്ദ്ര ഭരണം നഷ്ടമായ ശേഷം സംഘടനാപരമായി വൻ തകർച്ചയാണ് രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടി നേരിടുന്നത്. 2014 നും 2021 നും ഇടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ത്ര മുന്നൂറിലേറെ ഇലക്ട്രല്‍ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നു എന്നാണ് പറയുന്നത് അതേ കാലയളവില്‍ 192 എം പിമാരും എം എല്‍ എമാരും പാര്‍ട്ടി വിട്ടു. 72 ദേശീയ നേതാക്കളും ഇക്കൂട്ടത്തിൽ പെടും. 2019 മുതൽ ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ 12 ദേശീയ നേതാക്കളാണ് പാർട്ടി വിട്ടത്.
2014 ന് ശേഷം കോണ്‍ഗ്രസ് വിട്ട പ്രധാന നേതാക്കള്‍ ആരൊക്കെയെന്ന് പരിശോധിക്കാം. 2014ലെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ കേന്ദ്രമന്ത്രിയായിരുന്ന തിമിഴ്നാട്ടിൽ നിന്നുള്ള ജയന്തി നടരാജനാണ് രാഹുൽ ഗാന്ധിക്കെതിരെ കത്തെഴുതി ആദ്യം പാർട്ടി വിട്ടത്. പിന്നീട് ജയന്തിയുടെ വഴിയെനേതാക്കളുടെ നീണ്ട നിര തന്നെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു. ഹരിയാനയിലെ ചൗധരി ബിരേന്ദ്ര സിങ്ങും മഹാരാഷ്ട്രയിലെ ദത്താമേഘെയും രഞ്ജിത് ദേശ്മുഖും പഞ്ചാബിലെ ജഗമീത് ബ്രാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം അംഗം അവതാർ സിങ് ഭദാനയും (ഹരിയാന) മംഗത് റാം ശർമയും (ജമ്മു) അക്കാലയളവിൽ ബിജെപിയിൽ ചേർന്നുമഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ, മുൻ മുഖ്യമന്ത്രി നാരായൺ റാണ, ആദിവാസി വിഭാഗത്തിൽനിന്നുള്ള നേതാവായ വിജയകുമാർ ഗാവിത്, നിതീഷ് റാണെ, ഒഡീഷയിലെ ചന്ദ്രപ്രകാശ് ബഹ്റ, ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹ എന്നിവരാണ് ഒന്നാം മോദി സർക്കാരിൻ്റെ കാലത്ത് പാർട്ടി വിട്ട പ്രമുഖർ.
2015ൽ എഐസിസി സെക്രട്ടറി പദം രാജി വെച്ച് ബിജെപിയിൽ ചേക്കേറിയ ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയായതും തേകാലയളവിലാണ്. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും 2016ൽ വിട്ട് ബിജെപിയിൽ ചേർന്നു. അരുണാചൽ മുഖ്യമന്ത്രി പേമാഖണ്ഡു ബിജെപിയിലത്തിയത് 2016 ലായിരുന്നു. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മണിക്ക് സാഹ ത്രിപുര മുഖ്യമന്ത്രിയായതും ഈ കാലയളവിലാണ്.
2017ൽ മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, മുൻ ഒഡീഷ മുഖ്യമന്ത്രി ഗിരധർ ഗമാങ്, മുൻ ഉത്തർപ്രദേശ് സംസ്ഥാന്ന കോൺഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷി തുടങ്ങിയവർ ബിജെപിയിലെത്തി.
2019ൽ രണ്ടാം മോദി സർക്കാരിൻ്റെ ബിജെപിയിലെത്തിയ പ്രമുഖരിൽ ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ എന്ന രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ നേതാവും ഉണ്ടായിരുന്നു. കേരളത്തിൽ പി.സി. ചാക്കോയും കെ.വി.തോമസും ഈ തേ കാലയളവിലാണ് കോൺഗ്രസ് വിട്ടത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗായിരുന്നു പാർട്ടി വിട്ട മറ്റൊരു പ്രമുഖൻ. 2019 ന് ശേഷം ജ്യോതി രാജ സിന്ധ്യ, മിലൻ ദേവ്റ ഹർദിക് പട്ടേൽ, അനിൽ ആൻ്റണി,അൽപേഷ് ഠാക്കൂർ, മിലിന്ദ് ദേവ്റ. ആർ.പി.എൻ.സിംഗ്,സുനിൽ ജാക്കർ ,അശ്വിനി കുമാർ,ജിതിൻ പ്രസാദ, തുടങ്ങിയ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായ ഒമ്പതോളം നേതാക്കളായിരുന്നു പാർട്ടി വിട്ടത്.
തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുൻപ് അവസരങ്ങൾ തേടി പോകുന്ന നേതാക്കളുടെ ശീലം തുടരുന്ന കാഴ്ചയാണ് കേരളത്തിൽ നിന്നടക്കം കണ്ടു കൊണ്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ ബിജെപിയുടെ ചാക്കിട്ടു പിടിത്തം തുടരുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്. ആരൊക്കെ വരും ദിവസങ്ങളിൽ ‘കൈ വിടും’ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.