കൊച്ചി:തോമസ് ഐസക്കിന് പുതിയ സമൻസ് അയച്ചത് കിഫ്‌ബി രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് ഇഡി.മസാല ബോണ്ട് കേസ് ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.കേസ് വീണ്ടും പരിഗണിക്കുമ്പോൾ വീണ്ടും സമൻസ് അയയ്ക്കാനിടയായ സാഹചര്യവും അതിന് ഐസക്കിനുള്ള മറുപടിയും കേൾക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സമൻസ് അനുസരിച്ച് ഇഡിക്കു മുമ്പാകെ ഹാജരാകണോ എന്ന് ഐസക്കിനു തീരുമാനിക്കാമെന്ന നിലപാട് കോടതി ആവർത്തിച്ചു.ഈ മാസം 12ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി തോമസ് ഐസക്കിനു കഴിഞ്ഞ ദിവസം നോട്ടിസ് അയച്ചിരുന്നു. ഈ വിഷയത്തിൽ ആറാമത്തെ സമൻസാണ് ഇഡി അയയ്ക്കുന്നത്.
എന്നാൽ ഇഡിയുടെ സമൻസ് നിയമവിരുദ്ധമാണെന്നാണ് ഐസക്കിന്റെ നിലപാട്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പുതിയ സമൻസ് അയച്ച കാര്യം ഐസക്കിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മാത്രമല്ല, മന്ത്രിസ്ഥാനം ഒഴിഞ്ഞ ഐസക്കിനു കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പുതിയ സമൻസ് എന്ന് ഇഡി അറിയിച്ചു. ഈ രേഖകൾ പരിശോധിച്ചപ്പോൾ ഐസക് ഔദ്യോഗിക പദവിയിൽ ഇരുന്നപ്പോൾ എടുത്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നു മനസ്സിലായി എന്ന് ഇഡി പറഞ്ഞു.
Read more ….
- യു.പിയിൽ ബി.ജെ.പി കിസാൻ മോർച്ച നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു
- ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹരജി
- കഫേ സ്‌ഫോടനക്കേസ്:മാസ്‌കില്ലാത്ത പ്രതിയുടെ ചിത്രം പുറത്ത്:പത്തു ലക്ഷം പ്രഖ്യാപിച്ച് എന്‍.ഐ.എ
- റമദാന് മുമ്പ് ഗസ്സയിൽ വെടിനിർത്തലിനായി അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ട്
- യൂറോപ്പില്‍ തത്തപ്പനി പടർന്നു പിടിക്കുന്നു; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍
അതിനാലാണ് പുതിയ സമൻസ് എന്നും ഇഡി വ്യക്തമാക്കി. സമൻസ് അയയ്ക്കാനുള്ള സാഹചര്യമെന്തെന്നും അതിനുള്ള എതിർവാദങ്ങളും 18ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. സമൻസ് അനുസരിച്ച് ഇഡിക്കു മുൻപാകെ ഹാജരാകണോ എന്ന കാര്യത്തിൽ ഐസക്കിനു തീരുമാനിക്കാം എന്ന് മുൻപ് പറഞ്ഞത് ആവർത്തിക്കുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.