കോഴിക്കോട്:കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപെട്ട ഏബ്രഹാമിന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന കളക്ടറുടെ ഉത്തരവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി.ചൊവ്വാഴ്ച ഉച്ചയോടെയാണ് എബ്രഹാമിനെ കൃഷിയിടത്തിൽ കാട്ടുപോത്ത് കുത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഇൻക്വസ്റ്റ് നടത്താനും പോസ്റ്റ്‌മോർട്ടം നടത്താനും അനുവദിക്കുകയുള്ളു എന്ന് അറിയിച്ചു. ഇതേത്തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകിട്ട് സംസ്കാരം നടത്താനായിരുന്നു തീരുമാനം. എന്നാൽ രണ്ടു തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ ഇൻക്വസ്റ്റ് നടത്താൻ ബന്ധുക്കൾ അനുവദിച്ചില്ല. തുടർന്ന് വൈകിട്ട് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ കക്കയം ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.
Read more ….
- 12 വയസുകാരൻ പുലിയെ ഓഫീസ് ക്യാബിനിനുള്ളിൽ പൂട്ടിയിട്ടു; കുട്ടിയുടെ മനോധൈര്യത്തെ പുകഴ്ത്തി സോഷ്യൽ മീഡിയ;വീഡിയോ കാണാം
- ഭാര്യ വിമാനത്താവളത്തിലെത്താൻ വൈകി; വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് സന്ദേശവുമായി ഭർത്താവ്
- ‘ഇതുവരെ ഒറ്റ പൈസ പോലും കിട്ടിയിട്ടില്ല’: പ്രമുഖ സംഗീത സംവിധായകനെതിരെ വെളിപ്പെടുത്തലുമായി സന്തോഷ് നാരായണൻ
- പ്രതിരോധശേഷി കൂട്ടുവാൻ: ദിവസവും ഇത് ഒരൊറ്റ സ്‌പൂൺ മതി
- കൊഴുപ്പും, കലോറിയും കുറവ്: ഈ ജ്യൂസ് ശീലമാക്കിയാൽ കൊളസ്‌ട്രോൾ പെട്ടന്ന് കുറയും
ആവശ്യങ്ങൾ അംഗീകരിച്ച് ഉത്തരവിറങ്ങാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടെ കാട്ടുപോത്തിനെ വെടിവയ്ക്കാനുൾപ്പെടെയുള്ള ഉത്തരവിറങ്ങി. രാത്രി കലക്ടറുമായി വീണ്ടും ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കലക്ടർ അറിയിച്ചതോടെയാണ് ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുവദിച്ചത്.