വള്ളിക്കുന്ന്:യുക്തിവാദി സംഘം നേതാവ് യു കലാനാഥൻ അന്തരിച്ചു.യുക്തിവാദി സംഘം സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയായ കലാനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ ഉള്ളിശേരി തെയ്യൻ വൈദ്യരുടെയും യു. കോച്ചയമ്മയുടെയും മകനായി 1940ലായിരുന്നു കലാനാഥന്റെ ജനനം.
വള്ളിക്കുന്ന് നേറ്റീവ് എ.യു.പി. സ്കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളജ് എന്നിവിടങ്ങളിൽ പഠനം നടത്തി. കേരള സ്റ്റുഡന്റ്സ് പ്രവർത്തകനായിരുന്നു.1960 മുതൽ സിപിഐ, സിപിഎം പ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിച്ചു. 1970 മുതൽ 1984 വരെ സിപിഎം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്തംഗമായിരുന്നു
ആത്മാവ് സങ്കൽപമോ യാഥാർഥ്യമോ, ജോത്സ്യം ശാസ്ത്രമോ ശാസ്ത്ര ആഭാസമോ, മതം സാമൂഹിക പുരോഗതിയുടെ ശത്രു, ഇസ്‌ലാംമതവും യുക്തിവാദവും, ജീവപരിണാമം, മതനിരപേക്ഷതയും ഏക സിവിൽ കോഡും എന്നിവയാണ് പ്രധാനകൃതികൾ. പെരളശ്ശേരി സ്വദേശിയായ എം.കെ. ശോഭനയാണ് ജീവിതപങ്കാളി. മകൻ ഷമീർ.
Read more ….
- ഭാര്യ വിമാനത്താവളത്തിലെത്താൻ വൈകി; വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് സന്ദേശവുമായി ഭർത്താവ്
- സായിബാബയുടെ ജയിൽ മോചനം വൈകുന്നു
- മാലദ്വീപിന്റെ സമുദ്രസർവ്വേ; ഇന്ത്യയുമായി ഒപ്പിട്ട കരാർ പുതുക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- പിതാവ് ജീവനൊടുക്കിയ നിലയിൽ:കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് അതിജീവിതയുടെ അമ്മ
കലാനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. യുക്തിവാദി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്നുവെന്നും സമൂഹത്തിന്റെ മനോഘടനയിൽ പുരോഗമനപരമായ മാറ്റങ്ങൾ വരുത്തുന്നതിനു കാര്യമായ സംഭാവന നൽകിയ സാമൂഹ്യ പ്രവർത്തകനാണു കലാനാഥൻ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
















