ന്യൂഡല്‍ഹി: സോണിയാ ഗാന്ധി ഒഴിഞ്ഞ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന. രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരേ വീണ്ടും മത്സരിക്കണമെന്നും കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. രാഹുല്‍ വയനാടിനു പുറമേ, അമേഠിയിലും മത്സരിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അതേസമയം, പ്രിയങ്ക വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ‘ഇന്ത്യ’ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന നിര്‍ദേശം ഉത്തര്‍പ്രദേശ് നേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. രാഹുല്‍ അമേഠിയില്‍ മത്സരിക്കണമെന്ന് ഉത്തര്‍പ്രദേശ് പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റ ഉടന്‍ അജയ് റായ് ആവശ്യപ്പെട്ടിരുന്നു.
പ്രിയങ്ക വാരാണസിയില്‍ മത്സരിച്ചാല്‍ ഓരോ പ്രവര്‍ത്തകനും വിജയം ഉറപ്പാക്കാന്‍ ഇറങ്ങിത്തിരിക്കുമെന്നും പറഞ്ഞു. രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് ബുധനാഴ്ച കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പ്രദീപ് സിംഘാലും ആവര്‍ത്തിച്ചു. ഇക്കാര്യം ഹൈക്കമാന്‍ഡ് വൃത്തങ്ങളും നിഷേധിച്ചില്ല. ന്യായ് യാത്രാവേളയില്‍ അമേഠിയില്‍നിന്ന് ഒട്ടേറെ പൗരപ്രമുഖരും വിവിധ സമുദായ നേതാക്കളും രാഹുലിനെ സന്ദര്‍ശിച്ചതായും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.