കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ വനിതാ ശാക്തീകരണത്തിനായുള്ള നിരവധി നീക്കങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍ത്തവാരോഗ്യം, സംരംഭകത്വ വികസനം, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത, സാമൂഹിക അവബോധം തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാവും ഇതിന്‍റെ ഭാഗമായുണ്ടാവുക.
19 സ്ക്കൂളുകളിലായി 1900 വിദ്യാര്‍ത്ഥികള്‍ക്കു ഗുണകരമാകുന്ന രീതിയില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കലും അവയുടെ സംസ്ക്കരണവും സ്ക്കൂളുകളില്‍ നടപ്പാക്കുക, അത്യാധുനീക സാനിറ്ററി നാപ്കിന്‍ നിര്‍മാണ യൂണിറ്റുകളുമായി ബന്ധപ്പെട്ട് വനിതാ സംരംഭകര്‍ക്കായി പരിശീലനം നല്‍കുക, പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലുളള 2000ത്തിലേറെ വനിതകള്‍ക്കു ഗുണകരമാകുന്ന രീതിയില്‍ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കുക, വനിതാ ശാക്തീകരണ പരിപാടികളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്ന കമ്യൂണിറ്റി ക്യാമ്പുകള്‍ നടത്തുക തുടങ്ങിയവയാണ് ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുക.
വനിതകളുടെ ക്ഷേമം മാത്രമല്ല സമൂഹത്തില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള മുന്നേറ്റത്തിനു കൂടി ഈ നീക്കങ്ങള്‍ സഹായകമാകുമെന്ന് ആമസോണ്‍ ഇന്ത്യയുടെ ലാസ്റ്റ് മൈല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഡോ. കരുണ ശങ്കര്‍ പാണ്ഡേ പറഞ്ഞു.
Read more ….
- സിദ്ധാർഥന്റെ മരണത്തിൽ പിടിയിലാവാനുള്ള പ്രതി എം.എം മാണിയുടെ സംരക്ഷണയിൽ:ചെന്നിത്തല
- എബ്രഹാമിനെ കൊന്ന കാട്ടുപോത്തിനെ കൊല്ലില്ല:രണ്ടാമത്തെ ചർച്ചയും പരാജയം:കളക്ടർക്ക് കത്ത് നൽകി കുടുംബം
- ഡ്യൂട്ടി ബഹിഷ്കരിക്കും:സർക്കാരിന് മുന്നറിയിപ്പുമായി ജീവനക്കാർ:മൂന്നാം ദിനവും ശമ്പള വിതരണം പ്രതിസന്ധിയിൽ
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
ആമസോണിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വില്‍പന പങ്കാളികള്‍, പ്രവര്‍ത്തന ശൃംഖലാ പങ്കാളികള്‍, സാമൂഹിക ഗുണഭോക്താക്കള്‍, ജീവനക്കാര്‍, അസോസ്സിയേറ്റുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിപുലമായ അവസരങ്ങളാണ് ആമസോണ്‍ ഇന്ത്യ ലഭ്യമാക്കുന്നത്.