ചിറ്റൂർ : കനാൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് വിളവ് ആവാതെ ഉണങ്ങിയ നെൽപ്പാടങ്ങൾ കർഷകർ തീയിട്ട പ്രദേശം ഷാഫി പറമ്പിൽ എം എൽ എ സന്ദർശിച്ചു, മേഖലയിൽ കനാല് വെള്ളം ലഭിക്കാതെ വിളകൾ പതിരായി തന്നെ ഉണങ്ങുന്ന സങ്കടകരമായ അവസ്ഥ ഏറെ നാളുകളായി തുടരുകയാണെന്നും ഇതേ അവസ്ഥ തുടരുകയാണെങ്കിൽ അടുത്ത വിളവ് ഇറക്കുന്നത് പോലും ബുദ്ധിമുട്ടാണെന്നും സാമ്പത്തികമായും മാനസികമായും വലിയ പ്രയാസം ഉണ്ടാക്കുന്ന ഒന്നായി കാർഷിക മേഖല മാറുകയാണ് എന്നും കർഷകർ എംഎൽഎയോട് പറഞ്ഞു.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അതി സങ്കീർണ്ണമാണ് എന്നും തത്സ്ഥിതി തുടരുന്നത് പാലക്കാടിന്റെ കാർഷിക മേഖലയ്ക്ക് തന്നെ ഭീഷണിയാണ് എന്നും സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടു വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് ഷാഫിപറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. കർഷകർക്കു ആശ്വാസം ആകേണ്ട ചിറ്റൂർ എംഎൽഎ യും മന്ത്രിയുമായി ശ്രീ കെ.കൃഷ്ണൻകുട്ടി നടത്തിയ പരാമർശം മനം മടുത്ത് നിൽക്കുന്ന കർഷകരെ നിരാശയിൽ ആക്കുന്നതാണ് എന്നും പ്രതിഷേധാർഹമാണ് എന്നും എംഎൽഎ പറഞ്ഞു.
Read more ….
- എബ്രഹാമിനെ കൊന്ന കാട്ടുപോത്തിനെ കൊല്ലില്ല:രണ്ടാമത്തെ ചർച്ചയും പരാജയം:കളക്ടർക്ക് കത്ത് നൽകി കുടുംബം
- ഡ്യൂട്ടി ബഹിഷ്കരിക്കും:സർക്കാരിന് മുന്നറിയിപ്പുമായി ജീവനക്കാർ:മൂന്നാം ദിനവും ശമ്പള വിതരണം പ്രതിസന്ധിയിൽ
- “എൻ്റെ തല എൻ്റെ ഫിഗർ “; നവകേരളത്തിനായി പിണറായിയുടെ പടം വച്ച് പോസ്റ്ററടിക്കാൻ സർക്കാർ വക 9.16 കോടി
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
വിഷയത്തിൽ കർഷകരുമായി ഐക്യപ്പെടുകയാണെന്നും ചിറ്റൂരിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട ഇടപെടലുകൾ നടത്തും എന്നും കർഷകർക്ക് എംഎൽഎ ഉറപ്പ് നൽകി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ. എസ് ജയഘോഷ്, സംസ്ഥാന ഭാരവാഹികളായ ജിതേഷ് നാരായണൻ, ഷഫീക് അത്തിക്കോട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധു, എ. ഷഫീക്, എം.രതീഷ് ബാബു, കെ. സാജൻ, ഗോപകുമാർ പൂക്കാടൻ,യു. ജിതിൻ, എച്ച്. ഷജീഫ്, ഗണേഷ് കരംപൊറ്റ എന്നിവർ പങ്കെടുത്തു