തലസ്ഥാന വാസികള്‍ സൂക്ഷിക്കുക!. കാഴ്ച ബംഗ്ലാവ് എന്നത് വെറും കാഴ്ച വസ്തുമാത്രമാണ്. അവിടെ മൃഗങ്ങളെല്ലാ കൂട്ടില്‍ കിടക്കുന്നുവെന്ന ധാരണ ആര്‍ക്കും വേണ്ട. തക്കം കിട്ടിയില്‍ പുറത്തിറങ്ങും. കേരളത്തിലാകെ ഇപ്പോള്‍ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. മരണങ്ങളും വര്‍ധിക്കുന്നു. അതിന്റെ പേരില്‍ സമരങ്ങളും വഴിതടയലും തല്ലും ബഹളവുമെല്ലാം നടക്കുന്നു. ആയും കടുവയും കാട്ടുപോത്തും രാജവെമ്പാലയുമെല്ലാം കാടുവിട്ട് നാട്ടിലിറങ്ങി അക്രമം നടത്തുന്നുവെന്ന വ്യാപക പരാതിയും ഉരുന്നു. ഈ സാഹചര്യത്തില്‍ വ്യമൃഗങ്ങളെ കൂട്ടിലിട്ട് പ്രദര്‍ശിപ്പിച്ച് കാശുണ്ടാക്കുന്ന മൃഗശാലയിലും ഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്.
കൂടുകളെല്ലാം ബലമുള്ളതാണോ എന്നും, മൃഗങ്ങള്‍ക്ക് ഭഖ്ഷണവും വെള്ളവും കിട്ടുന്നുണ്ടോയെന്നുമുള്ള ആശങ്ക മൃഗശാലയുടെ പരിസരത്ത് താമസിക്കുന്നവര്‍ക്കുണ്ട്. എപ്പോള്‍ വേണമെങ്കിലും ചാടിപ്പോകാന്‍ പാകത്തിലുള്ളൊരു സംവിധാനമാണ് മൃഗശാലയില്‍ ഉള്ളതെന്ന് പറഞ്ഞാല്‍ അത് അതിശയക്തിയാകില്ല. ശ്രദ്ധക്കുറവ് എന്നൊരു വാക്കിലൊതുക്കി മൃഗങ്ങളുടെ കൂടുചാട്ടത്തെ നിസ്സാര വത്ക്കരിക്കലാണ് കണ്ടുവരുന്നത്. നാല് വന്യ മൃഗങ്ങളാണ് മൃഗശാലയില്‍ നിന്നും ജീവനക്കാരുടെ അശ്രദ്ധകൊണ്ട് ഇതുവരെ ചാടിയിട്ടുള്ളത്. ഭാഗ്യം കൊണ്ട് കൂടുചാടിയ മൃഗങ്ങള്‍ ആരെയും ഉപദ്രവിച്ചില്ലെന്ന ആശ്വാസം മാത്രമാണുള്ളത്.
ഏറ്റവും ഒടുവില്‍ ചാടിയ ഹനുമാന്‍ കുരങ്ങാണ് കൂടുതല്‍ ദിവസം നഗരത്തില്‍ കഴിഞ്ഞത്. 2023 അവസാനമാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയിലെ കൂട്ടില്‍ നിന്നും ചാടിപ്പോയത്. നാല് വയസ്സ് പ്രായമുള്ള ഹനുമാന്‍ കുരങ്ങിനെ പിടികൂടാന്‍ മൃഗശാലയിലെ കീപ്പര്‍മാരെല്ലാം കുരങ്ങന്‍മാരെപ്പോലെ മരത്തിലും മൃഗശാലയ്ക്കടുത്തുള്ള വീടുകളുടെ ടെറസ്സിലുമൊക്കെ ദിവസങ്ങളോളം കയറിയിറങ്ങി. ആക്രമണ സ്വഭാവമുള്ള ഇനത്തില്‍പ്പെട്ട ഹനുമാന്‍ കുരങ്ങുകള്‍ ഒരേ സമയം അപകടകാരികളും വളരെ ദൂരേക്ക് സഞ്ചരിക്കാന് കഴിയുന്നവയുമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടു കടുവകള്‍ കൂടുചാടിയിരുന്നു. സന്ദര്‍ശകരെ ആക്രമിച്ചില്ലെങ്കിലും മൃഗശാലയ്ക്കുള്ളില്‍ ഭീതി പടര്‍ത്തി.
കൂടുവിട്ട് സ്വതന്ത്രമായി നടന്ന കടുവകളെ തിരികെ കൂട്ടില്‍ കയറ്റാന്‍ കീപ്പര്‍മാര്‍ ഏറെ പണിപ്പെട്ടു. അതേസമയം, കടുവകള്‍ മൃഗശാലാ കോമ്പൗണ്ട് വിട്ട് പുറത്തു പോയില്ല എന്നതാണ് ഏക ആശ്വാസം. പിന്നീട് പുറത്തു ചാടിയത്, പന്നിമാനാണ്. 2021ലായിരുന്നു സംഭവം. കവടിയാര്‍ ട്രാഫിക് സിഗ്‌നലില്‍ നിന്ന പന്നിമാനിനെ കണ്ട യാത്രക്കാരാണ് മൃഗശാലാ അധികൃതരെ വിവരമറിയിച്ചത്. രാത്രിയില്‍ ഏപ്പോഴോ പുറത്തു ചാടിയ പന്നിമാന്‍ കനകക്കുന്നു കൊട്ടാരത്തില്‍ പുല്ലു മേയുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. അവിടുന്ന് വെള്ളയമ്പലം സ്‌ക്വയര്‍ വഴി കവടിയാര്‍ വരെ എത്തിയപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് മൃഗശാലാ അധികൃതര്‍ എത്തി പിടികൂടി മൃഗശാലയില്‍ എത്തിച്ച മാനിനെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് മറ്റു മാനുകള്‍ക്കൊപ്പം തുറന്നു വിട്ടത്. പിന്നീട് 2022ല്‍ സമാനമായി ഒരു പന്നിമാന്‍ കൂട്ടില്‍നിന്നും പുറത്തുചാടി. ഇതും നഗരം ചുറ്റിയ ശേഷം കനക നഗറിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് രണ്ട് വിദേശ തത്തകള്‍ നഗരം കാണാന്‍ പറന്നു പോയത്. അവയെ തിരികെയെത്തിക്കാന്‍ കീപ്പര്‍മാര്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്നമാണ് നടത്തിയത്.
തെരുവുനായ്ക്കള്‍ തലങ്ങും വിലങ്ങും ജനങ്ങളെ കടിക്കാനോടുന്ന നഗരത്തില്‍ ഇനി വന്യമൃഗങ്ങളെയും ഭയപ്പെട്ടു ജീവിക്കേണ്ട അവസ്ഥയിലായിട്ടുണ്ടെന്നാണ് റെസിഡന്‍സ് അസോസിയേഷന്‍കാര്‍ പറയുന്നത്.ഏതു നിമിഷവും വന്യമൃഗങ്ങളുടെ ആക്രമണം പ്രതീക്ഷിച്ചേ മതിയാകൂ. വകുപ്പുമന്ത്രി ചിഞ്ചുറാണി, മൃഗശാലയില്‍ പുതുതായി എത്തിച്ച മൃഗങ്ങളെ കൂട്ടിലേക്ക് തുറന്നു വിടുകയും, അവയ്ക്ക് പേരിടല്‍ കര്‍മ്മം നിര്‍വഹിക്കാനും ഇരിക്കെയാണ് ഹനുമാന്‍ കുരങ്ങിന്റെ വേലിചാട്ടം നടന്നത്.
തിരുപ്പതി മൃഗശാലയില്‍ നിന്നുമാണ് രണ്ടു സിംഹങ്ങള്‍, രണ്ടു ഹനുമാന്‍ കുരങ്ങുകള്‍, എമു എന്നിവയെ എത്തിച്ചത്. ഹനുമാന്‍ കുരങ്ങുകളെ പരീക്ഷണാടിസ്ഥാനത്തില്‍ കൂടുകളില്‍ തുറന്നു വിട്ടിരുന്നു. സൂക്ഷ്മ നിരീക്ഷണത്തിനിടയിലാണ് പെണ്‍ ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് ചാടിയത്. തുറന്ന കൂട്ടില്‍ നിന്ന മരത്തില്‍ കയറിയ പെണ്‍ഹനുമാന്‍ കുരങ്ങ് കടുവക്കൂടിനടുത്തുള്ള മരത്തിലേക്കാണ് ചാടിയത്. തുടര്‍ന്ന് മാന്‍ കൂട്ടിനുള്ളിലെ മരത്തിലും, അവിടുന്ന് കാട്ടുപോത്തിന്റെ കൂട്ടിലെ മരത്തിലേക്കും ചാടിപ്പോവുകയായിരുന്നു.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ