ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് – 2
എണ്ണ – 2 ടേബിള്‍സ്പൂണ്‍
സവാള – പകുതി
കറിവേപ്പില – കുറച്ച്
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1 1/2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പ് പുരട്ടി വയ്ക്കുക. ഒരു പാന്‍ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് സവാളയും കറിവേപ്പിലയും വഴറ്റുക.
അതിനുശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും വഴറ്റി, മുറിച്ച് വച്ച ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ചേര്‍ത്ത് മീഡിയം തീയിൽ 2 മിനിറ്റ് ഫ്രൈ ചെയ്യുക.
സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി റെഡി.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ