വിറ്റാമിന്‍ ഡിയുടെ അളവ് കൂടിയാൽ എന്ത് സംഭവിക്കും? സപ്പ്ളിമെന്റ ഗുളികകൾ എടുക്കുന്നവർ ശ്രദ്ധിക്കുക

എല്ലുകള്‍ക്ക് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യാനും നിലനിര്‍ത്താനും നമ്മുടെ ശരീരത്തെ സഹായിക്കുന്നതിന് വിറ്റാമിന്‍ ഡിയുടെ (vitamin D) പങ്ക് വളരെ വലുതാണ്. 

സൂര്യപ്രകാശത്തില്‍  നിന്നും സപ്ലിമെന്റുകളില്‍ നിന്നും ചില ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നുമാണ് വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കുന്നത്. 

കടല്‍ മത്സ്യം, ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു മുതലായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് പുറമെ, വിറ്റാമിന് ഡി കുറവുള്ള ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന നിരവധി സപ്ലിമെന്റുകളുണ്ട്. എന്നാൽ, ഈ സപ്ലിമെന്റുകള്‍ (supplements) ഒരു ഡോക്ടറെ സമീപിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

എന്ത് സാധനങ്ങളുടെയും അമിത ഉപയോഗം ദോഷകരമാണെന്ന് നമുക്കറിയാം. അതുപോലെ സപ്ലിമെന്റുകളുടെ അമിത ഉപയോഗവും നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും.

പ്രിവന്റീവ് മെഡിസിനില്‍ എംബിബിഎസും എംഡിയുമുള്ള ഡോ. കരുണ്‍ മഖിജ പറയുന്നതനുസരിച്ച്, വിറ്റാമിന്‍ ഡിയുടെ അമിത ഉപയോഗം വൃക്കകള്‍ക്കും (kidneys) എല്ലുകള്‍ക്കും (bones) കേടുപാടുകള്‍ വരുത്തും. സപ്ലിമെന്റുകള്‍ പതിവായി കഴിക്കുന്ന ആളുകള്‍ വിഷാംശത്തിന്റെ അളവ് കണ്ടെത്താന്‍ രക്തപരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. രക്തത്തിന്റെ അളവ് കൂടുതലാണെങ്കില്‍, വിറ്റാമിന്‍ ഡി സപ്ലിമെന്റുകളുടെ ഉപയോഗം ഉടന്‍ നിര്‍ത്തണം. 

എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? 

വിറ്റാമിന്‍ ഡി സപ്ലിമെന്റുകളുടെ അമിത ഉപയോഗം എല്ലുകള്‍ക്കും വൃക്കകള്‍ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തും. 

വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിച്ച് ശരിയായ ഡോസേജിനെക്കുറിച്ച് മനസ്സിലാക്കണം.

വിഷാംശത്തിന്റെ അളവ് കണ്ടെത്താന്‍ രക്തപരിശോധന നടത്തുക.

വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം.

സൂര്യപ്രകാശം, ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍, മരുന്നുകള്‍, എന്നിവ വഴി വിറ്റാമിന്‍ ഡി ലഭിക്കും. പ്രധാനമായും ഭക്ഷണപാനീയങ്ങള്‍, മുട്ട, സീഫുഡ്, ചീസ്, വെണ്ണ, മറ്റ് സസ്യ എണ്ണകള്‍ എന്നിവയില്‍ വിറ്റാമിന്‍ ഡി ഉള്‍പ്പെടുന്നു. 

വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശം ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാന്‍ നമ്മെ സഹായിക്കും. 

സൂര്യപ്രകാശത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്, 15 മിനിട്ട് മുതല്‍ 30 മിനിറ്റ് വരെ ചിലവഴിക്കുന്നതാണ് ഉത്തമം. വൈറ്റമിന്‍ ഡി രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് വളരെ പ്രധാനമാണ്. കൂടാതെ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.