അടിമാലിയിൽ പൊലീസുകാരനെ പിന്തുടർന്ന് ആക്രമിച്ച് മൂവര്‍സംഘം

ഇടുക്കി:പാര്‍ക്കിങ്ങിനെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് പൊലീസുകാരനെ പിന്തുടർന്ന് കുത്തിപ്പരിക്കേൽപ്പിച്ച് മൂവര്‍സംഘം.സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടി.വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അനീഷിനാണ് കുത്തേറ്റത്

തിങ്കളാഴ്ച രാത്രി പത്തുമണിയോടെ അടിമാലി ഇരുന്നൂറേക്കറില്‍വച്ചാണ് പോലീസുകാരന് നേരേ ആക്രമണമുണ്ടായത്. അടിമാലി ടൗണില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.തിങ്കളാഴ്ച രാത്രി അടിമാലി ടൗണില്‍ മരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു അനീഷ്. ടൗണിലെ മെഡിക്കല്‍ സ്‌റ്റോറിന് മുന്നിലാണ് ഇദ്ദേഹം കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.

ഇതിനെച്ചൊല്ലി ആദ്യം തര്‍ക്കമുണ്ടായി. പിന്നീട് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്ന മൂവര്‍സംഘം ഇരുന്നൂറേക്കറില്‍വച്ച് വാഹനം തടയുകയും ബോണറ്റില്‍ അടിക്കുകയുംചെയ്തു. ഇത് ചോദ്യംചെയ്തതോടെയാണ് പോലീസുകാരനെ ഇവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അനീഷിന്റെ കൈയ്ക്ക് 12 തുന്നിക്കെട്ടലുകളുണ്ട്.

Read more ….

സംഭവത്തില്‍ അത്തികുഴിയില്‍ നായര്‍ സന്തോഷ് എന്ന സന്തോഷ്, ലൈജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടികൂടി. സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാറ്റാരു കേസില്‍ നേരത്തെ പിടിയിലായിരുന്നു. ഈ കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും സൂചനയുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്.