പെലേ, ഡീഗോ മറഡോണ തുടങ്ങി പ്രമുഖർ: ആദ്‌വിക്കിന്റെ പിറന്നാൾ കെങ്കേമമാക്കി ശാലിനിയും അജിത്തും

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശാലിനിയും അജിത്തും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിനോട് മലയാളികൾക്കെന്നും സ്നേഹക്കൂടുതലുണ്ട്.

അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെയിഷ്ടമാണ്. 

ശാലിനിയുടെയും അജിത്തിന്റെയും മകൻ ആദ്‌വിക്കിന്റെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. മകൾ അനൗഷ്കയേയും ചിത്രങ്ങളിൽ കാണാം.

വലിയ ഫുട്ബോൾ പ്രേമിയായ മകനായി ഫുട്ബോൾ തീമിലുള്ള ബർത്ത്ഡേ പാർട്ടി തന്നെയാണ് ശാലിനിയും അജിത്തും ചേർന്നൊരുക്കിയത്.

ഫുട്ബോൾ താരങ്ങളായ പെലേ, ഡീഗോ മറഡോണ എന്നിവരെല്ലാം പിറന്നാൾ കേക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഡേവിഡ് ബെക്കാമും റൊണാൾഡീഞ്ഞോയുമെല്ലാം ചുമരിലും. 

Read More…..

അജിത് കുമാർ ഒരു വലിയ മോട്ടോർ സ്‌പോർട് പ്രേമിയാണ്. ബൈക്കിൽ ലോകം ചുറ്റൽ, കാർ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. അതേസമയം, മകനാവട്ടെ  ഫുട്ബോളിനോടാണ് ഇഷ്ടം.  

അടുത്തിടെ, ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ ആദ്‌വിക്കിന്റെ ചിത്രങ്ങളും അടുത്തിടെ  ഇന്റർനെറ്റിൽ വൈറലായിരുന്നു. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബ്ബിലെ ജൂനിയർ ഫുട്ബാൾ ടീമിൽ അംഗമാണ് ആദ്‌വിക്ക്.