ബെംഗളൂരു:ബെംഗളൂരു–ധാർവാഡ്, ധാർവാഡ്–ബെംഗളൂരു, മൈസൂരു–ചെന്നൈ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ്.കല്ലേറിൽ വന്ദേഭാരത്തിന്റെ ചില്ലുകൾ തകർന്നു.ഞായറാഴ്ച നടന്ന കല്ലേറിൽ യാത്രക്കാർക്ക് പരിക്കില്ല.ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലെ സ്ഥലങ്ങളിൽ ആണ് കല്ലേറുണ്ടായത്.
ബെംഗളൂരുവിൽ നിന്ന് ധാർവാഡിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെ രാവിലെ 6.15നു ബെംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്ത് നിന്നാണ് കല്ലേറുണ്ടായത്. സി6 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. ധാർവാഡിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന വന്ദേഭാരതിന് നേരെ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്.
Read more ….
- കൊല്ലം സ്വദേശി ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു:ഇടുക്കി സ്വദേശികൾക്ക് പരിക്ക്
- കോട്ടയം പാലായില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍; ഭാര്യയേയും മക്കളേയും കൊന്ന് യുവാവ് ജീവനൊടുക്കിയാതാകാൻ സാധ്യത
- ഇന്ദിരയുടെ മൃതദേഹത്തോട് കാട്ടിയത് അനാദരവെന്ന് മന്ത്രി പി. രാജീവ് : തൻ്റെ അനുവാദത്തോടെയാണ് കൊണ്ടുപോയതെന്ന് ഭര്‍ത്താവ്
- ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയ കൊളറാഡോ കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി
- യുവാവ് തീകൊളുത്തിയ സ്ത്രി ചികിത്സയിലിരിക്കെ മരിച്ചു:പ്രതി പൊള്ളലേറ്റ് ചികിത്സയിൽ
സി5 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. മൈസൂരു–ചെന്നൈ വന്ദേഭാരതിന് നേരെ കർണാടക, ആന്ധ്ര അതിർത്തിയായ കുപ്പത്ത് വച്ച് വൈകിട്ട് 4.30നാണ് കല്ലേറുണ്ടായത്. സി4 കോച്ചിന്റെ ഗ്ലാസ് തകർന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കല്ലെറിഞ്ഞവരെ പിടികൂടുമെന്ന് റെയിൽവേ സുരക്ഷ സേന ഐജി രമശങ്കർ പ്രസാദ് പറഞ്ഞു