തിരുവനന്തപുരം: താന്‍ ക്യാൻസർ ബാധിതനായിരുന്നുവെന്ന് ഐസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് രോഗ സെ സ്ഥിരീകരിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് നടത്തി പരിശോധനയിൽ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയത്
ചന്ദ്രയാന്‍ -3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ആ ഘട്ടത്തില്‍ അത് വ്യക്തമായിരുന്നില്ല. രോബ ബാധിതനാണെന്ന തിരിച്ചറിവ് തനിക്കും കുടുംബത്തിനും ഞെട്ടലുണ്ടാക്കിയെന്നും സോമനാഥ് പറയുന്നു.
ക്യാൻസർ കണ്ടെത്തിയതിനെ തുടര്‍പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാല്‍ അഞ്ചാം ദിനം മുതല്‍ ജോലിയിലേക്ക് പ്രവേശിച്ചു.
കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. ഇപ്പോള്‍ പൂര്‍ണമായി രോഗത്തില്‍ നിന്ന് മുക്തി നേടി. എന്റെ ജോലികള്‍ തുടരുകയാണ്.എങ്കിലും പരിശോധനകള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022 ലാണ് ഐഎസ്ആർഒയുടെ ചെയർമാനായി മലയാളിയായ സോമനാഥ് ചുമതലയേറ്റത്. ആലപ്പുഴ ചേർത്തല ഇദ്ദേഹം ഐഎസ്ആർഒ യുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടർ,തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്‌ടർ എന്നീ ചുമതലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.