ഹേ റാം’ സിനിമയിൽ ഉപയോഗിച്ച കുരങ്ങിന്റെ തലയോട്ടികൾ ഗുണ കേവിൽ നിന്ന് എടുത്തതാണെന്ന് കമൽഹാസൻ. മഞ്ഞുമ്മൽ ബോയ്സ് ടീമുമായുള്ള സന്ദർശനത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തുവന്നു.
കമൽഹാസനെ നായകനാക്കി സന്താനഭാരതി സംവിധാനം ചെയ്ത ഗുണ എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ഗുണ കേവിനെ ആസ്പദമാക്കിയാണ് മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയത്. ഗുണയുടെ ചിത്രീകരണസമയത്തെ അനുഭവങ്ങളാണ് കമൽ ഹാസൻ പങ്കുവച്ചത്. തനിക്ക് മഞ്ഞുമ്മൽ ബോയ്സ് ഏറെ ഇഷ്ടമായെന്നാണ് കമൽ ഹാസൻ പറഞ്ഞത്. തന്റെ പേര് പറഞ്ഞതുകൊണ്ടല്ല ചിത്രം ഇഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് വളരെ വർഷങ്ങളൊന്നുമായിട്ടില്ല. ഒരു യങ് ഫോർമേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ലെന്നും അടർന്നുപോരാൻ സാധ്യതയുണ്ടെന്നും താരം പറഞ്ഞു. കരുങ്ങൻ കുഞ്ഞുങ്ങൾ ഇതിനുള്ളിലേക്ക് വീണ് ചത്തുപോകുന്നതിനേക്കുറിച്ചും കമൽഹാസൻ പറഞ്ഞു. ഗുണ കേവിൽ നിന്ന് അങ്ങനെ ലഭിച്ച തലയോട്ടികളാണ് ഹേ റാമിൽ ഉപയോഗിച്ചത് എന്നാണ് താരം പറയുന്നത്.
- സംഘി, കമ്മി, കൊങ്ങി എന്നൊക്കെ പറഞ്ഞ് വരരുത്… പ്രതികരിക്കുന്നത് ഒരു അമ്മ എന്ന നിലയില്‍… സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നവ്യനായര്‍
- കുട്ടിക്കാലം തൊട്ടേ സിനിമ എന്ന മീഡിയത്തോട് വല്ലാത്തൊരു ഇഷ്ടം, സ്വപ്നത്തിൽപ്പോലും ഞാൻ നായികയാകുന്ന സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ല
- എന്നെ തകര്‍ത്തുകളഞ്ഞു ഈ വാര്‍ത്ത’, : കുറിപ്പ് പങ്കുവെച്ച് ദുൽഖർ സൽമാൻ
- കൂടത്തായി ദ ഗയിം ഓഫ് ഡത്ത്’ എന്ന പരമ്പര തടയണമെന്ന ഹർജി കോടതി തള്ളി
- ആഗോള കളക്ഷനിൽ അമ്പരിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ‘മഞ്ഞുമ്മൽ ബോയ്സ്’
യഥാർഥത്തിൽ മതികെട്ടാൻ ഷോലൈ എന്നായിരുന്നു ഗുണ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര്. പക്ഷേ യൂണിറ്റിലെ എല്ലാവരും അന്നതിനെ ഒരുപോലെ എതിർത്തു. ഗുണാ കേവിന് ഡെവിൾസ് കിച്ചൺ എന്ന് പേരുവരാൻ കാരണമായ ആ പ്രതിഭാസം ഞങ്ങൾ കണ്ടെങ്കിലും അത് ചിത്രീകരിക്കാനായില്ല. വല്ലപ്പോഴുമേ അത് സംഭവിക്കൂ. ഗുണാ കേവിലേക്ക് പോകാനുള്ള വഴിതന്നെ ഞങ്ങളുണ്ടാക്കിയതാണ്. ഗുണ സിനിമയിൽ കാണിച്ച ചർച്ച് മതികെട്ടാൻ ഷോലൈയിൽ സിനിമയുടെ ഭാഗമായി നിർമിച്ചതായിരുന്നു. – കമൽഹാസൻ മഞ്ഞുമ്മൽ ബോയ്സ് ടീമിനോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ