കോഴിക്കോട്: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്സ് സംപ്രേഷണം ചെയ്യുന്ന ‘കൂടത്തായി ദ ഗയിം ഓഫ് ഡത്ത്’ എന്ന പരമ്പര തടയണമെന്ന ഹർജി കോടതി തള്ളി. കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയുടേതാണ് നടപടി. രണ്ടാം പ്രതി എം എസ് മാത്യുവായിരുന്നു പരമ്പരക്കെതിരെ കോടതിയെ സമീപിച്ചത്.
തനിക്കും കുടുംബത്തിനും ‘കൂടത്തായി ദ ഗയിം ഓഫ് ഡത്ത്’ എന്ന പരമ്പര അപകീര്‍ത്തികരമാണെന്നായിരുന്നു എം എസ് മാത്യുവിന്റെ വാദം. പരമ്പരക്കെതിരെ ജനുവരി 19നാണ് കൂടത്തായി കേസിലെ രണ്ടാം പ്രതി കോടതിയെ സമീപിച്ചത്. ഫ്‌ളവേഴ്‌സ് ടിവിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഇപ്പോൾ നടക്കുന്നത് പുനഃസംപ്രേഷണമാണെന്ന് വാദിച്ചു.
എഴുത്തുകാരൻ്റെ സ്വതന്ത്ര്യം ലംഘിക്കരുതെന്ന മുൻ കോടതി വിധികളും കൂടി പരിഗണിച്ചാണ് കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി ഹർജി തള്ളിയത്. സീരിയലിനെതിരെ നേരത്തേ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും ഫ്ളവേഴ്സിന് അനുകൂലമായി വിധി വന്നിരുന്നു.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന്‍ പവന്‍ സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്