Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

താമരയിൽ അഭയം തേടിയ വികടസരസ്വതി; പിസി പണി തുടങ്ങി; പിക്ച്ചർ അഭി ബാക്കി ഹേ മിത്രോം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 4, 2024, 02:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ദ്രപ്രസ്ഥം ആവശ്യപ്പെട്ട രാവണ സഹോദരൻ്റെ നാവിൽ വികട സരസ്വതി വിളയാടിയതിനാല്‍ ലഭിച്ചത് നിദ്രാസനമായിരുന്നുവെന്നാണ് പുരാണ കഥ. ഇതേ അവസ്ഥയിലാണ് നിലവിൽ കേരളത്തിലെ ബിജെപിയും അവിടേക്ക് ചേക്കേറിയ പിസി ജോർജും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശന ദിവസമായിരുന്നു പിസി ജോർജിൻ്റെ ജന പക്ഷം പാർട്ടി ഔദ്യോഗികമായി ബിജെപിയിൽ ലയിച്ചത്.

.

പത്തനംതിട്ട, കോട്ടയം എന്നിവയിൽ ഒരു സീറ്റ് മോഹിച്ചാണ് ജോർജും മകൻ ഷോണും താമരയിൽ അഭയം പ്രാപിച്ചത്. പിസിയുടെ വരവ് കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിനിടയിൽ സ്വാധീനം ചെലുത്തുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ഇപ്പോൾ പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ ജോർജിൻ്റെയും ബിജെപിയുടേയും കണക്കുകൂട്ടൽ തെറ്റിയിരിക്കുകയാണ്. ഹിന്ദു പുരാണ കഥാപാത്രമായ കുംഭകർണൻ്റെ അവസ്ഥ തന്നെയാണ് ഇരുകൂട്ടർക്കും.

.

എൻഡിഎ മുന്നണിയിലെ ധാരണ പ്രകാരം കോട്ടയം സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിനാണ് നൽകിയിട്ടുള്ളത്. ബിഡിജെഎസിന് വേണ്ടി പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തന്നെ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ കോട്ടയം സീറ്റ് എന്ന പിസി  ലയനത്തിന് മുമ്പേ തട്ടിൻപുറത്ത് കയറ്റിവച്ചതാണ്. പത്തനംതിട്ട സീറ്റ് സ്വപ്നം കണ്ട് പിസി നടക്കുന്നതിനിടയിലാണ് വില്ലനായി കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ.ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയുടെ മണ്ഡലത്തിലേക്കുള്ള അപ്രതീക്ഷിത എൻട്രി. ഇതോടെ പിസിയുടെ കിളി പോയി.മുമ്പ് എൽഡിഎഫിലും യുഡിഎഫിലും പിന്നെ തനിച്ച് നിന്നപ്പോഴും പിസിയുടെ നാവിൽ കളിയാടിയ വികട സരസ്വതി വീണ്ടും പണി തുടങ്ങി.

.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അനിൽ ആൻ്റണിയെ കടന്നാക്രമിച്ച പിസി ‘കുറ്റിച്ചൂൽ’ എന്ന പരോക്ഷ വിമർശനവും പാർട്ടി സ്ഥാനാർത്ഥിക്കെതിരെ നടത്തി. പത്തനംതിട്ട കൈവിട്ട് പോയി എന്ന തിരിച്ചറിവിൽ മനസിൽ മണിച്ചിത്രതാഴിട്ട് പൂട്ടിയ കോട്ടയം സീറ്റിൽ മത്സരിക്കാനിരുന്ന ഘടക കക്ഷി നേതാവിനും  തൻ്റെ വായ് മൊഴി പ്രയോഗത്തിലൂടെ പിസി ഒരു ചെറിയ പണി കൊടുത്തു. പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചുവെന്നായിരുന്നു പിസി തട്ടിവിട്ടത്. ഇതിനെതിരെ ബിജെപി നേതൃത്വത്തിന് തുഷാർ വെള്ളാപ്പള്ളി പരാതിയും നൽകി. തുടർന്ന് പിസി ജോർജിൻ്റെ പരാമർശത്തിനെതെിരെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും താക്കീതുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഭാഷയിൽ മിതത്വം പാലിക്കണമെന്നാണ് ജോർജിന് സുരേന്ദ്രൻ വക നൽകിയ ഉപദേശം. സുരേന്ദ്രനല്ല സാക്ഷാൽ നരേന്ദ്ര മോദി പറഞ്ഞാലും പിസിക്ക് അതിന് കഴിയില്ല എന്ന് പിസി ജോർജിനെക്കാൾ നന്നായി കേരളത്തിലെ ജനങ്ങൾക്കറിയാം.

ReadAlso:

‘മുഖം’ വാടകയ്ക്ക് കൊടുക്കപ്പെടും ?: വൈറലാകുന്ന പ്ലാറ്റ്‌ഫോമുകള്‍ ലോകത്തെ ഞെട്ടിക്കുന്നു ?; നിര്‍മിത ബുദ്ധിയുടെ ലീലാവിലാസങ്ങളില്‍ ചൈന

ആ കോടീശ്വരന്‍ ഭിക്ഷക്കാരനായത് എന്തിന് ?: ആരാണ് ഇതിനു പിന്നില്‍; മുംബൈ നഗരത്തില്‍ യാത്രക്കാരോട് ഇരന്നു ജീവിച്ച ജനപ്രതിനിധി ?

RBIയുടെ വൻ നീക്കം; ₹1 ലക്ഷം കോടി സർക്കാർ ബോണ്ട് വിൽക്കും — നിങ്ങളുടെ EMIയെയും നിക്ഷേപങ്ങളെയും ബാധിക്കുമോ?

ദൃശ്യഭാഷയുടെ വ്യാകരണം തിരുത്തി പുതുചരിത്രമെഴുതിയ ദൃശ്യ വിപ്ലവത്തിന്റെ മാന്ത്രികൻ പി. എൻ. മേനോൻ വെള്ളിവെളിച്ചത്തിൽ മറഞ്ഞിട്ട് 18 വർഷം

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

.

പിസി ജോർജിൻ്റെ നാവാട്ടത്തെപ്പറ്റിയുള്ള ഖ്യാദി കേരളത്തിൻ്റെ അതിർത്തി കടന്ന് ദേശീയ തലത്തിൽ വരെ മുമ്പ് ചർച്ചയായിട്ടുണ്ട്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക പീഡനത്തിനിരയായ  കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച ജോർജിൻ്റെ പരാമർശം ദേശീയ തലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്. അന്ന് പിസി ജോർജിൻ്റെ വാമൊഴി പ്രയോഗങ്ങളെപ്പറ്റി ദേശീയ മാധ്യമങ്ങൾ വിശദമായി റിപ്പോർട്ടും കൊടുത്തു. ജോർജിൻ്റെ ചാനൽ ചർച്ചകളിലെ പരാമർശങ്ങളും, സ്ത്രീവിരുദ്ധ പ്രയോഗങ്ങളും, ദളിത് വിരുദ്ധ പ്രസംഗവും സർവീസ് വൈകിയതിന് ഹോട്ടൽ ജീവനക്കാരനെ തല്ലിച്ചതും, തൻ്റെ മണ്ഡലത്തിൽ പണിമുടക്കിയ തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്ക് നേരെ പിസ്റ്റൾ ചൂണ്ടിയതും, മൂന്ന് കാത്ത് നിന്നു എന്ന പേരിൽ  ടോൾ ഗേറ്റ് തകർത്തതുമെല്ലാം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങൾ നൽകിയിരുന്നു. 

.

ഈ കുപ്രസിദ്ധ ജീവചരിത്രം വായിച്ചിട്ടുള്ളത് കൊണ്ടാകാം ജോർജിനെ ബിജെപിയിൽ എടുക്കാനുള്ള സംസ്ഥാന നേതൃത്യത്തിൻ്റെ  തീരുമാനത്തിന് നരേന്ദ്ര മോദിയും, അമിത്ഷായും ജെപി നദ്ദയും രാജ്നാഥ് സിംഗും അടക്കമുള്ള നേതാക്കൾ കാവിക്കൊടി വീശിയത്. അല്ലെങ്കിലും ബിജെപിയിൽ ചേരാൻ ഇതിൽ കൂടുതൽ യോഗ്യതയുള്ള ആളെ വേറെ എവിടെക്കിട്ടാനാണ്. ഇനി ജോർജിൻ്റെ നാവാട്ടം താമരയിൽ നിന്ന് കൊണ്ടുതന്നെ. അതിനെതിരെ പറഞ്ഞാൽ സുരേന്ദ്രൻ വരെ പിസിയുടെ നാവിൻ്റെ ചൂട് തിരിച്ചറിയും. അതിനുള്ള സമയം വിദൂരമല്ല. പിക്ച്ചർ അഭിബാക്കി ഹേ…. ജോർജ് കളി സോറി നാവാട്ടം തുടങ്ങിയിട്ടേയുള്ളു… അത് ഇനി സുരേന്ദ്രൻ ആൻഡ് കമ്പനി ഇനി അറിയാനിരിക്കുന്നതേയുള്ളു എന്നതാണ് യാഥാർത്ഥ്യം.

Latest News

മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗം; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി

ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിനോട് വാഗ്വാദത്തിൽ ഏർപ്പെടുന്ന ആര്യ രാജേന്ദ്രൻ

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഷാജൻ സ്കറിയെക്കും ടോം ​ബേബിക്കെതിരെയും പുതിയ വെളിപ്പെടുത്തലുമായി സുബാഷ് മാനുവിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies