ആവശ്യമായ ചേരുവകൾ
ചിക്കൻ – 500 ഗ്രാം (എല്ലില്ലാത്തത് )
വൈറ്റ് പെപ്പെർ – 1 ടീസ്പൂൺ
കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ
മൈദ – 3 ടേബിൾ സ്പൂൺ
സോയ സോസ് – 2 ടിസ്പൂൺ
മുട്ട – 1
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്
വറ്റൽമുളക് – 2 എണ്ണം
വിനാഗിരി – 1 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
കാരറ്റ് നീളത്തിൽ അരിഞ്ഞത്
കാപ്സിക്കം നീളത്തിൽ അരിഞ്ഞത്
സവാള നീളത്തിൽ അരിഞ്ഞത്
അണ്ടിപ്പരിപ്പ്
കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ
തക്കാളി സോസ് – 5 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ചിക്കൻ നീളത്തിൽ അരിഞ്ഞതിലേക്ക് മൈദ, കോൺഫ്ലോർ, മുട്ട, സോയസോസ്, വൈറ്റ് പെപ്പെർ, ഉപ്പ് എന്നിവ ചേർത്ത് തേച്ച് പിടിപ്പിച്ചു 15/20 മിനിറ്റ് മാറ്റിവയ്ക്കാം. ശേഷം ഒരു പാനിൽ ഓയിൽ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുക്കാം.
വേറെ ഒരു പാൻ ചൂടാക്കി 4 ടിസ്പൂൺ ഓയിൽ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞത് ഇട്ടു കൊടുത്ത് ഒരു ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ ചേർത്ത് ചൂടായതിനു ശേഷം അരിഞ്ഞു വെച്ച കാരറ്റ്, കാപ്സിക്കം, സവാള എന്നിവ ചേർക്കാം. ഇതിലേക്ക് വറ്റൽമുളകും അണ്ടിപരിപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.
ശേഷം ടൊമാറ്റോ സോസ്, സോയ സോസ് എന്നിവ ചേർത്ത് ഒരു ഗ്രേവി പരുവത്തിൽ ആകുമ്പോൾ ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് 1 ടീസ്പൂൺ പഞ്ചസാരയും വിനാഗിരിയും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം 5 മിനിറ്റ് വേവിച്ചെടുക്കാം.
Read More:
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ