പ്ലസ്‌ടു വിദ്യാർഥികളെ നാലുവർഷ ബിരുദം പരിചയപ്പെടുത്താൻ സർക്കാർ, രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തും

കോട്ടയം: സർവകലാശാലകളിൽ നാലുവർഷ ബിരുദം നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഇത്തവണ പ്ലസ്‌ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കായി ഉന്നതവിദ്യാഭ്യാസവകുപ്പ്‌ ബോധവത്‌കരണ കാമ്പയിൻ നടത്തും. ജൂണിലാണ്‌ നാലുവർഷബിരുദ സമ്പ്രദായം തുടങ്ങുന്നത്‌.

വിദ്യാർഥികളുടെ രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തും. പ്ലസ്‌ടു പരീക്ഷ കഴിഞ്ഞശേഷം കാമ്പയിൻ തുടങ്ങും. ഓരോ സർവകലാശാലയുടെയും പരിധിയിലെ കോളേജുകളിലാണ്‌‌ നടത്തുക. പുതിയ ബിരുദപഠനത്തിന്റെ പ്രത്യേകതകൾ, സാധ്യതകൾ എന്നിവ വിശദീകരിക്കും. അധ്യാപകസംഘടനകളുടെയും സ്കൂൾ പി.ടി.എ.കളുടെയും സഹകരണം തേടും.

പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ നാലുവർഷ ബിരുദരീതിയെക്കുറിച്ച്‌ വീഡിയോ പുറത്തിറക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ്‌ കൈപ്പുസ്തകങ്ങളും പ്രസിദ്ധീകരിക്കും. ഏപ്രിൽ, മേയ്‌ മാസങ്ങളിൽ കാമ്പയിൻ നടത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഉന്നതവിദ്യാഭ്യാസവകുപ്പ്‌ മന്ത്രി ആർ. ബിന്ദു പറഞ്ഞു.

Content Highlights: four years degree courses will be introduced to students
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
 

Latest News