രക്ത്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി കൂടുന്ന അവസ്ഥയാണ് ഷുഗർ. എന്നാൽ ആരംഭ സമയം മുതൽ ശരീരം ഷുഗറിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതിലാണ് ഷുഗർ കൂടുന്നത്. കൃത്യമായ സമയത്ത് ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഷുഗർ നിയന്ത്രിക്കാൻ സാധിക്കും. എന്തൊക്കെയാണ് ഷുഗർ കൂടുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്ന് ശ്രദ്ധിക്കാം
ചർമ്മം
ചര്‍മ്മത്തില്‍ ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍ വരുന്നത് പ്രമേഹത്തിന്‍റെ ലക്ഷണമാകാം. പ്രത്യേകിച്ച് കഴുത്ത്, കക്ഷം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ എന്നിങ്ങനെ ശരീരത്തിന്റെ മടക്കുകളിലും ചുളിവുകളിലും ഈ പാടുകൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നു. കൂടാതെ ചർമ്മത്തിൽ കാണുന്ന ചെറുതും മഞ്ഞ-ചുവപ്പ് നിറത്തിലുള്ളതുമായ മുഴകൾ അല്ലെങ്കിൽ മുറിവുകളും പ്രമേഹം മൂലമാകാം. ചിലരില്‍ പ്രമേഹം മൂലം ചര്‍മ്മം വരണ്ടതാകാം.
കാലുകൾ
കാലുകളിൽ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത, പാദങ്ങളിലെ മുറിവ് ഉണങ്ങാൻ സമയമെടുക്കുക തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പു നിറം എന്നിവയും ഇത് മൂലം ഉണ്ടായേക്കാം.
കണ്ണ്
കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞകലർന്ന കൊഴുപ്പും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. അതുപോലെ കാഴ്ച പ്രശ്നങ്ങളും പ്രമേഹം മൂലമുണ്ടാകാം.
കേള്‍വി
കേള്‍വി പ്രശ്നങ്ങളും ചിലരില്‍ ചിലപ്പോള്‍ പ്രമേഹം മൂലമുണ്ടാകാം.
- Read More…
- കമ്പനിക്ക് മുന്നേറാൻ സാധിക്കുന്നില്ല: സുന്ദർ പിച്ചൈ ഗൂഗിളിൽ നിന്നും പുറത്തായോ?
- ലോക ഒബീസിറ്റി ദിനം: ഭക്ഷ്യ സുരക്ഷയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും
- നിങ്ങളുടെ അകപ്പല്ലിൽ കറ അടിഞ്ഞു കൂടുന്നുണ്ടോ? കറ 3 ദിവസം കൊണ്ടിളകി പോകും ഈ വിദ്യകൾ പരീക്ഷിച്ചാൽ
- സംഘി, കമ്മി, കൊങ്ങി എന്നൊക്കെ പറഞ്ഞ് വരരുത്… പ്രതികരിക്കുന്നത് ഒരു അമ്മ എന്ന നിലയില്‍… സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നവ്യനായര്‍
യൂറിൻ
അടിക്കടി മൂത്രമൊഴിക്കുന്നത്, അമിത ദാഹവും വിശപ്പും, ക്ഷീണവും ബലഹീനതയും, അകാരണമായി ശരീരഭാരം കുറയുക, മാനസിക പ്രശ്നങ്ങള്‍, എപ്പോഴും ഓരോ അണുബാധകള്‍ ഉണ്ടാകുന്നതുമൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്.